സമൂഹമാധ്യമമായ റെഡിറ്റിൽ വന്ന ഒരു കുറിപ്പ് പ്രകാരം ഗോ പ്രോ, ഡിഎസ്എൽആർ തുടങ്ങി വിവിധ ക്യാമറകളിലെടുക്കുന്ന ചിത്രങ്ങളടക്കം ഇമേജെൻ 3യിൽ ജനറേറ്റ് ചെയ്യാം. വിവിധ ലെൻസുകളുപയോഗിച്ചുള്ള ചിത്രങ്ങളും ഇമേജെൻ 3യിൽ ടെക്സ്റ്റ് ടു ഇമേജ് പ്രോംപ്റ്റിലൂടെ ക്രിയേറ്റ് ചെയ്യാനാവും. എന്നാൽ, ഇമേജെൻ 3 ജനറേറ്റ് ചെയ്യുന്ന ക്ലോസപ്പ് ചിത്രങ്ങൾക്ക് അത്ര കൃത്യതയില്ലെന്നും കുറിപ്പിലുണ്ട്.