'ഇതാണ് പരിപാടിയെങ്കിൽ ക്രോം വിൽക്കേണ്ടിവരും'; കോടതി ഗൂഗിളിന് താക്കീത് നൽകാൻ കാരണമെന്ത്? | Google Chrome May Face Forced Sale Following US Court Ruling Setback For Google Malayalam news - Malayalam Tv9

Google Chrome : ‘ഇതാണ് പരിപാടിയെങ്കിൽ ക്രോം വിൽക്കേണ്ടിവരും’; കോടതി ഗൂഗിളിന് താക്കീത് നൽകാൻ കാരണമെന്ത്?

Published: 

21 Nov 2024 10:04 AM

Google Chrome May Face Forced Sale : ഗൂഗിൾ ക്രോം വിൽക്കേണ്ടിവരുമെന്ന അമേരിക്കൻ കോടതിയുടെ മുന്നറിയിപ്പ് പലതരത്തിലുള്ള പ്രതിസന്ധികളിലേക്കാണ് നയിക്കുക. ഓൺലൈൻ സെർച്ചിനെക്കാൾ ഗൂഗിൾ അഡ്വർടൈസിംഗിൽ അതുണ്ടാക്കിയേക്കാവുന്ന മാറ്റം വലുതായിരിക്കും.

1 / 5ലോകമെങ്ങും

ലോകമെങ്ങും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം. ഗൂഗിളിൻ്റെ ബ്രൗസറായ ക്രോം ഏറെ വൈകാതെ അവർക്ക് നഷ്ടമായേക്കും. ക്രോം ബ്രൗസർ വിൽക്കണമെന്ന് ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബറ്റിനോട് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതാണ് കാരണം. (Image Credits - Getty Images)

2 / 5

ഇൻ്റർനെറ്റ് സെർച്ച് മാർക്കറ്റിൽ ഗൂഗിളിൻ്റെ കുത്തകയാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇൻ്റർനെറ്റ് സെർച്ച് മാർക്കറ്റും അഡ്വർടൈസിംഗുമായി ബന്ധപ്പെട്ട ഗൂഗിളിൻ്റെ ഈ കുത്തക തകർക്കുകയാണ് വിധിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കോടതി നിരീക്ഷിക്കുന്നു. (Image Courtesy - Pexels)

3 / 5

അതേസമയം, ക്രോം വിൽക്കുന്നത് ഉപഭോക്താക്കളെയും ഗൂഗിൾ അഡ്വർടൈസിംഗ് ഉപയോഗിക്കുന്നവരെയും പ്രതിസന്ധിയിലാക്കുമെന്ന് ഗൂഗിൾ വാദിക്കുന്നു. ഇതുവരെ ആളുകൾ ഉപയോഗിച്ചിരുന്ന പതിവ് മാറുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇത് പല പ്രതിസന്ധികളുണ്ടാക്കുമെന്നും ഗൂഗിൾ പറയുന്നു. (Image Courtesy - Pexels)

4 / 5

ഡൊണാൾഡ് ട്രംപ് ആദ്യം തിരഞ്ഞെടുക്കപ്പെട്ട സമയത്താണ് ക്രോമിനെതിരായ കേസ് ആരംഭിക്കുന്നത്. തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ജഡ്ജ് അമിത് മെഹ്ത കേസിൽ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഓൺലൈൻ സെർച്ചിൽ ഗൂഗിളിൻ്റേത് കുത്തകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. (Image Credits - Getty Images)

5 / 5

അടുത്ത വർഷം ഓഗസ്റ്റിലാണ് കേസിലെ അവസാന വിധി. ഇതിന് ശേഷം വിധി എന്താണെന്ന് പരിശോധിച്ച് അപ്പീൽ നൽകാൻ ഗൂഗിൾ ആലോചിക്കുന്നുണ്ട്. ഓൺലൈൻ സെർച്ചിൽ തങ്ങൾക്ക് കുത്തകയില്ലെന്ന് നേരത്തെ ഗൂഗിൾ വാദിച്ചെങ്കിലും ഇത് ജഡ്ജ് പരിഗണിക്കുമോ എന്ന് കണ്ടറിയണം. (Image Courtesy - Pexels)

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ
നയൻതാരയുടെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യം ഇതാണോ?
വായതുറന്ന് ഉറങ്ങുന്നവരാണോ? ഇക്കാര്യം ശ്രദ്ധിച്ചോളൂ
ഇനി കീശകാലിയാകില്ല; ചിലവ് കുറയ്ക്കാന്‍ വഴിയുണ്ട്‌