കൂടിയോ അതോ കുറഞ്ഞോ ? സ്വര്‍ണവില ഇന്ന് എത്ര? പവന്റെ വില അറിയാം | Gold Silver Rate Today in Kerala on October 6 2024 check the latest Gold Silver price of all Major Cities Malayalam news - Malayalam Tv9

Kerala Gold Rate: കൂടിയോ അതോ കുറഞ്ഞോ ? സ്വര്‍ണവില ഇന്ന് എത്ര? പവന്റെ വില അറിയാം

Published: 

06 Oct 2024 10:39 AM

Kerala Gold Rate Today: അന്താരാഷ്ട്ര വിപണിയില്‍ വില കൂടുന്നതാണ് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം. ഈ മാസം അഞ്ച് ദിവസത്തിനിടെ മാത്രം 600 രൂപയോളം വര്‍ധിച്ചിട്ടുണ്ട്.

1 / 5സംസ്ഥാനത്ത്

സംസ്ഥാനത്ത് ഇന്നും റെക്കോർഡ് ഉയരത്തിൽ സ്വർണ വില. മൂന്ന് ദിവസമായി ഒരേ വിലയിൽ തന്നെയാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിനു വില 56960 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ്. 22 കാരറ്റ് ഗ്രാമിന് 7120 രൂപയും 18 കാരറ്റ് ഗ്രാമിന് 5885 രൂപയുമാണ് നല്‍കേണ്ടത്. (​image credits: gettyimages)

2 / 5

ഇസ്രായേൽ-ഇറാൻ യുദ്ധ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര വില ഉയർന്നു നിൽക്കുന്നതാണ് ഇതിനു കാരണം. ഇതാണ് കേരളത്തിലെ സ്വർണ്ണ വിലയിലും പ്രതിഫലിക്കുന്നത്. (​image credits: gettyimages)

3 / 5

ഇതിനു മുൻപ് ഒക്ടോബർ മൂന്നിനായിരുന്നു സ്വർണവിലയിൽ റെക്കോർഡ് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഗ്രാമിന് 7110 രൂപയും പവന് 56,880 രൂപയും എന്ന റെക്കോർഡ് പഴങ്കഥയായി.(​image credits: gettyimages)

4 / 5

വെള്ളിയുടെ വില ഗ്രാമിന് 100 രൂപയില്‍ തുടരുകയാണ്. ഇനി തിങ്കളാഴ്ചയാകും വിലയില്‍ മാറ്റമുണ്ടാകുക. അടുത്താഴ്ച സ്വര്‍ണം പവന് 57000 കടക്കുമോ എന്നാണ് അറിയേണ്ടത്. ഇനിയും സ്വർണവില കൂടുമെന്ന പ്രവചനങ്ങളുണ്ട്. (​image credits: gettyimages)

5 / 5

അന്താരാഷ്ട്ര വിപണിയില്‍ വില കൂടുന്നതാണ് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം. ഈ മാസം അഞ്ച് ദിവസത്തിനിടെ മാത്രം 600 രൂപയോളം വര്‍ധിച്ചിട്ടുണ്ട്. വില കൂടി എന്നതു കൊണ്ട് വില്‍പ്പനയില്‍ വലിയ കുറവ് വരില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇനിയും വില കൂടുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങുകയാണ്.(​image credits: gettyimages)

Follow Us On
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കുട്ടികളിലെ കാഴ്ചവൈകല്യത്തിന് ഇലക്കറി ശീലമാക്കാം
മണത്തിൽ മാത്രമല്ല ഗുണത്തിലും മുന്നിലാണ് ഗ്രാമ്പൂ
പ്രമേഹ രോഗികൾ ചോറിന് പകരം ഈ ഭക്ഷണങ്ങൾ കഴിക്കുക
Exit mobile version