06 Sep 2024 10:46 AM
കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. പവന് 400 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 53,760 രൂപയാണ് സംസ്ഥാനത്ത് വില. (Image Credits: Getty Images)
ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6720 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ നിന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. (Image Credits: Getty Images)
കഴിഞ്ഞ മാസം ഏകദേശം 3000 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില 53,720 രൂപയായിരുന്നു. (Image Credtts: Freepik)
ഓഗസ്റ്റ് 28നായിരുന്നു സ്വര്‍ണവില 53,720ല്‍ എത്തിയത്. പിന്നീട് വിലയിടിഞ്ഞ് പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. (Image Credits: Freepik)
ചിങ്ങമാസത്തല്‍ നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ക്കാണ് സ്വര്‍ണവില ഉയരുന്നത് തിരിച്ചടിയായത്. (Image Credits: Freepik)