കയറി കയറി എങ്ങോട്ടേക്കാണോ എന്തോ! അടിച്ചു കയറി സ്വർണ വില; അറിയാം ഇന്നത്തെ സ്വർണം വെള്ളി നിരക്ക് | Gold Rate Today In Kerala on September 25, 2024, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Today Gold Rate: കയറി കയറി എങ്ങോട്ടേക്കാണോ എന്തോ! അടിച്ചു കയറി സ്വർണ വില; അറിയാം ഇന്നത്തെ സ്വർണം വെള്ളി നിരക്ക്

Updated On: 

25 Sep 2024 11:19 AM

Gold Rate Today In Kerala: സ്വർണ വിലയിൽ റെക്കോർഡ് വർദ്ധനവ്. സെപ്റ്റംബർ മാസത്തിന്റെ തുടക്കം മുതൽ പരിശോധിക്കുമ്പോൾ സ്വർണം നിരക്കിൽ 4000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

1 / 5സംസ്ഥാനത്ത്

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്ന് കൊണ്ടിരിക്കുകയാണ്. റെക്കോർഡ് വില വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 480 രൂപ വർദ്ധിച്ച് സ്വര്‍ണവില 56,480 ആയി. ഗ്രാമിന് 60 രൂപയാണ് വർദ്ധനവുണ്ടായത്. (Photos credit: Getty Images)

2 / 5

ഒരു ഗ്രാം സ്വര്‍ണത്തിന് വില 7060 രൂപയാണ്. കഴിഞ്ഞ അഞ്ചുദിവസത്തിൽ സ്വർണ വിലയിൽ 1880 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ മെയ് മാസത്തിൽ പവന് 55000 രൂപ കടന്നത് മുതൽ, സ്വർണ വില കുറഞ്ഞും കൂടിയും മുന്നോട്ട് പോവുകയാണ്.(Photos credit: Getty Images)

3 / 5

എന്നാൽ ഇതാദ്യമായാണ് സ്വർണ നിരക്ക് 56480 രൂപയിൽ എത്തുന്നത്. സെപ്റ്റംബർ മാസത്തിന്റെ തുടക്കം മുതൽ പരിശോധിക്കുമ്പോൾ 4000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് സ്വർണ വില 53,360 രൂപയായിരുന്നു. പിന്നീട് ഓരോ ദിവസം കഴിയുന്തോറും വില കൂടി വന്നു. തുടർന്ന് സെപ്റ്റംബര്‍ 16നാണ് വില 55,000 കടന്നത്. (Photos credit: Getty Images)

4 / 5

സ്വർണം മാത്രമല്ല ഇന്നത്തെ വെള്ളി വിലയിലും വർദ്ധനവുണ്ട്. ഇന്ന് ഗ്രാമിന് 101 രൂപയും കിലോഗ്രാമിന് 1,01,00 രൂപയുമാണ് വെള്ളി വില. (Photos credit: Getty Images)

5 / 5

അതെ സമയം, സ്വർണത്തിന്റെയും വെള്ളിയുടെയും ആറു ശതമാനവും പ്ലാറ്റിനത്തിന്റെ 6.4 ശതമാനവും ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. രാജ്യത്ത് സ്വർണ വില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ്. ഡോളർ മൂല്യത്തിൽ വരുന്ന മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കും. (Photos credit: Getty Images)

Follow Us On
ഒരു ദിവസം എത്ര ഉണക്കമുന്തിരി കഴിക്കാം?
ചിയ സീഡ് കഴിക്കുമ്പോൾ ഈ അബദ്ധം ചെയ്യരുത്; മരണം വരെ സംഭവിക്കാം
രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Exit mobile version