അടി സക്കേ....വീണുടഞ്ഞ് സ്വര്‍ണവില, സ്വര്‍ണം വാങ്ങാന്‍ ഓടാം; വില ഇങ്ങനെ | Gold Rate Today In Kerala on september 19th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: അടി സക്കേ….വീണുടഞ്ഞ് സ്വര്‍ണവില, സ്വര്‍ണം വാങ്ങാന്‍ ഓടാം; വില ഇങ്ങനെ

Published: 

19 Sep 2024 10:43 AM

Gold Rate Today: സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല കാലം വന്നെത്തിയിരിക്കുകയാണ്. സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വിലയില്‍ ഇടിവ് സംഭവിച്ചു. ഇനി ഒന്നും നോക്കേണ്ട പെട്ടെന്ന് തന്നെ വാങ്ങി വെക്കാം. കന്നി മാസം കഴിഞ്ഞാല്‍ കല്ല്യാണം വന്നെത്തില്ലെ...

1 / 5ആഭരണ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. (David Talukdar/NurPhoto via Getty Images)

ആഭരണ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. (David Talukdar/NurPhoto via Getty Images)

2 / 5

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് വില കുറഞ്ഞിരിക്കുന്നത്. സ്വര്‍ണം പവന് 54,600 രൂപയാണ് ഇന്നത്തെ വില. 6825 രൂപയാണ് ഗ്രാമിന്റെ വില. (Abhisek Saha/Majority World/Universal Images Group via Getty Images)

3 / 5

440 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 55,040 രൂപയായിരുന്നു സ്വര്‍ണവില. (jayk7/Moment/Getty Images)

4 / 5

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കായിരുന്നു സ്വര്‍ണവില ഉയര്‍ന്നത്. സെപ്റ്റംബര്‍ മാസത്തില്‍ സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.(Image Credits: John Harper/Stone/Getty Images)

5 / 5

എന്താണെങ്കിലും കന്നി മാസം കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങിവെക്കാവുന്നതാണ്.(Image Credits: Marco Ferrarin/Moment/getty images)

മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ