കൊതിപ്പിച്ച് കടന്നുകളയുകയാണോ? ആയിരങ്ങള്‍ ചാടിക്കടന്ന് സ്വര്‍ണം, വില ഇങ്ങനെ | Gold Rate Today In Kerala on september 13th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: കൊതിപ്പിച്ച് കടന്നുകളയുകയാണോ? ആയിരങ്ങള്‍ ചാടിക്കടന്ന് സ്വര്‍ണം, വില ഇങ്ങനെ

Updated On: 

13 Sep 2024 10:33 AM

Gold Rate Today in Kerala: പ്രതീക്ഷകളെല്ലാം താളം തെറ്റിച്ചാണ് സ്വര്‍ണ വിപണി മുന്നോട്ട് പോകുന്നത്. ചില ദിവസങ്ങളില്‍ മാറ്റമില്ലാതെ നില്‍ക്കുന്ന സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയും അതുപോലെ താഴേക്ക് പോവുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വിപണിയില്‍ നിന്നും വരുന്നത്.

1 / 5സംസ്ഥാനത്ത് സ്വര്‍ണത്തിന് വീണ്ടും വില കൂടി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയോളമാണ് വര്‍ധിച്ചത്. (Image Credits: David Talukdar/NurPhoto via Getty Images)

സംസ്ഥാനത്ത് സ്വര്‍ണത്തിന് വീണ്ടും വില കൂടി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയോളമാണ് വര്‍ധിച്ചത്. (Image Credits: David Talukdar/NurPhoto via Getty Images)

2 / 5

960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. ഇതോടെ 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. (Image Credits: Abhisek Saha/Majority World/Universal Images Group via Getty Images)

3 / 5

സെപ്റ്റംബര്‍ മാസം ആരംഭിച്ചപ്പോള്‍ 53,360 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഈ വില തന്നെയായിരുന്നു ഇതുവരെയുള്ള ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കും. (Image Credits: jayk7/Moment/Getty Images)

4 / 5

പിന്നീട് ദിനംപ്രതി സ്വര്‍ണത്തിന് വില കൂടുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് കൂടിയത്. (Image Credits: John Harper/Stone/Getty Images)

5 / 5

കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 53,640 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 10 രൂപയായിരുന്നു കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6705 രൂപയാവുകയും ചെയ്തു. (Image Credits: Marco Ferrarin/Moment/getty images)

Related Stories
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍