5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വർണം വാങ്ങാൻ വരട്ടെ! വിലയിൽ നേരിയ കുറവ്; ഇനിയും കുറയുമോ? ഇന്നത്തെ നിരക്കറിയാം

Gold Rate Today In Kerala :സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. ഒറ്റ ദിവസം കൊണ്ട് 440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്റെ വില 58,280 രൂപയായി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

sarika-kp
Sarika KP | Published: 24 Oct 2024 10:30 AM
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. ഒറ്റ ദിവസം കൊണ്ട് 440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്റെ വില 58,280 രൂപയായി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.(image credits:Natalie Fobes)

1 / 6
ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്.  (image credits:NurPhoto)

2 / 6
ഇന്നലെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. അധികം വൈകാതെ 59000 കടന്നും മുന്നേറുന്ന ഘട്ടത്തിലാണ്   ഇന്ന് വില കുറഞ്ഞത്. ഇതോടെ ഇനിയും കുറയുമോ എന്ന പ്രതീക്ഷയിലാണ് സ്വർണ പ്രേമികൾ. ദീപാവലിയും വിവാഹ സീസണും കൂടി വരുന്നതിനാല്‍ ഇന്ത്യയിലെ സ്വർണത്തിന്റെ ഡിമാന്‍ഡ് വരും മാസങ്ങളില്‍ ഉയർന്ന് നില്‍ക്കും. (image credits:NurPhoto)

3 / 6
ഈ സാഹചര്യത്തില്‍ സ്വർണ വില കുറയാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. വർഷാവസാനം വരേയെങ്കിലും വില ഉയർന്ന് നില്‍ക്കുമെന്നാണ് ഉറപ്പാണ്. ദീപാവലി സമയത്ത് സ്വർണം വാങ്ങുന്നത് ശുഭകരമാണെന്ന വിശ്വാസം ഇന്ത്യക്കാർക്കിടയില്‍ ശക്തമാണ്.  (image credits: Olena Ruban)

4 / 6
സംസ്ഥാനത്ത വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയും കുറഞ്ഞേക്കാം. നിലവില്‍ വെള്ളി ഗ്രാമിന് 112.10 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 896.80 രൂപയും, 10 ഗ്രാമിന് 1,121 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 1,12,100 രൂപയാണ്.(image credits: CFOTO)

5 / 6
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരേയുള്ള വിവിധ ഘടകങ്ങളാണ് സ്വർണ വിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണ്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വില വീണ്ടും വർധിക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.(image credits: NurPhoto)

6 / 6
Latest Stories