'എൻ്റെ പൊന്നേ' ഇതെങ്ങോട്ടാ?; സ്വർണത്തിൽ തൊട്ടാൽപ്പൊള്ളും | Gold Rate Today In Kerala on october 19th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Today’s Gold Rate: ‘എൻ്റെ പൊന്നേ’ ഇതെങ്ങോട്ടാ?; സ്വർണത്തിൽ തൊട്ടാൽപ്പൊള്ളും

Published: 

19 Oct 2024 12:12 PM

Gold Rate In Kerala: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. ഒരു പവന്റെ വില 58,000 കടന്നു.

1 / 5സ്വർണ്ണത്തിൽ

സ്വർണ്ണത്തിൽ തൊട്ടാൽ കെെപ്പൊള്ളും. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില പവന് 58,000 രൂപ കടന്നു. (Image Credits: NurPhoto)

2 / 5

ഇന്ന് 320 രൂപ വർധിച്ച് വില 58,240 രൂപയായി. ഒരു ​ഗ്രാമം സ്വർണത്തിന് 7,280 രൂപയാണ് ഗ്രാമിന് വില. 40 രൂപയാണ് കൂടിയത്. Image Credits: billnoll)

3 / 5

കഴിഞ്ഞ 10 ദിവസത്തിനിടെ പവന് 2,040 രൂപയും ​ഗ്രാമിന് 255 രൂപയുമാണ് കൂടിയത്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ പവന് ഏകദേശം 61,000 രൂപയോളം വരും. (Image Credits: jayk7)

4 / 5

ഒക്ടോബര്‍ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക്. അന്ന് 56,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. (Image Credits: Natalie Fobes)

5 / 5

അന്താരാഷ്‌ട്ര വിപണിയിലും സ്വര്‍ണവില മുകളിലേക്ക് ഉയരുകയാണ്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.(Image Credits: Costfoto/NurPhoto via Getty Images)

ആരോ​ഗ്യം സംരക്ഷിക്കാൻ ഭാരം കുറയ്ക്കാം, ഭക്ഷണം കൃത്യമാക്കാം....
പപ്പായക്കൊപ്പം ഇവ കഴിക്കല്ലേ.. വയർ പണിതരും.
ബേക്കിംഗ് സോഡ ചർമ്മത്തിൽ വാരി തേക്കല്ലേ! പണി പാളും
അത്താഴം കഴിക്കേണ്ടത് ഈ സമയത്ത്... കാരണം ഇതാണ്