18 Oct 2024 10:31 AM
സംസ്ഥാനത്ത് സ്വര്‍ണത്തിന് വില ഉയര്‍ന്നു. ഒറ്റയടിക്ക് ഇന്ന് 640 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ 58,000 രൂപയ്ക്കടുത്തേക്കാണ് സ്വര്‍ണം ഉയര്‍ന്നത്. (Image Credits: Getty Images)
649 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 57,920 രൂപയാണ്. ഒരു ഗ്രാമിന് 80 രൂപയാണ് ഉയര്‍ന്നത്. 7240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. (Image Credits: Getty Images)
കഴിഞ്ഞ ദിവസം 360 രൂപയായിരുന്നു സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നത്. ഇതോടെ ആദ്യമായി 57,000 രൂപയിലേക്കാണ് സ്വര്‍ണം ഉയര്‍ന്നത്. (Image Credits: Getty Images)
ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. പിന്നാലെ സ്വര്‍ണത്തിന് വില കൂടുന്ന കാഴ്ചയാണ് കണ്ടത്. (Image Credits: Getty Images)
ഇടയ്‌ക്കൊന്ന് വില കുറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും പ്രതാപം കൈവിടാതെയുള്ള ഓട്ടത്തില്‍ തന്നെയാണ് സ്വര്‍ണം. സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കും സ്വര്‍ണ വ്യാപാരികള്‍ക്കും ഇരുട്ടടി നല്‍കികൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്. (Image Credits: Getty Images)