നീ പൊന്നപ്പനല്ലടാ തങ്കപ്പനാ, തങ്കപ്പന്‍; സ്വര്‍ണവില വീണ്ടും കൂടി | Gold Rate Today in kerala july 2 price increased again know the previous charges and dates Malayalam news - Malayalam Tv9

Gold Rate Today: നീ പൊന്നപ്പനല്ലടാ തങ്കപ്പനാ, തങ്കപ്പന്‍; സ്വര്‍ണവില വീണ്ടും കൂടി

Updated On: 

02 Jul 2024 12:42 PM

Gold Rate Price in Kerala: സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് തീര്‍ത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വര്‍ണ വില മുന്നേറിയത്

1 / 5സംസ്ഥാനത്ത്

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കൂടി. 80 രൂപ ഉയര്‍ന്ന് 53,000ത്തിന് മുകളില്‍ കടന്നിരിക്കുകയാണ് സ്വര്‍ണം. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ 53,080 രൂപയാണ് വില. ഒരു ഗ്രാമിന് 6,635 രൂപയും.

2 / 5

ജൂണ്‍ ആദ്യ ആഴ്ച 54,080 വരെയാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളും കൂടിയും കുറഞ്ഞുമാണ് സ്വര്‍ണം ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 53,000ത്തിന് താഴെ പോയ സ്വര്‍ണവിലയാണ് ഇപ്പോള്‍ വീണ്ടും കൂടിയത്.

3 / 5

ജൂണ്‍ ഏഴിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജൂണ്‍ 8 മുതല്‍ 10 വരെ വരെയും. അന്ന് ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായിരുന്നു വില.

4 / 5

മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നിരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഏറിയും കുറഞ്ഞും നിന്നു.

5 / 5

സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് തീര്‍ത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വര്‍ണ വില മുന്നേറിയത്.

Follow Us On
Exit mobile version