സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒട്ടും വൈകാതെ അരലക്ഷത്തിലേത്ത് സ്വര്‍ണവില എത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ ആരംഭിച്ചത് മുതല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. Social Media Image
ഇന്ന് ഗ്രാമിന് 38 രൂപ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 6,750 രൂപയില്‍ നിന്ന് 6,785 രൂപയായാണ് ഉയര്‍ച്ച. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 54,280 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. Social Media Image
എന്നാല്‍ വെള്ളിവിലയില്‍ ഇടിവ് സംഭവിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 99.50 രൂപയും പവന് 796 രൂപയുമാണ് ഇപ്പോഴത്തെ വില.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് വെള്ളി വില ഉയരുന്നത്. ഡോളറുമായുള്ള താരതമ്യത്തില്‍ രൂപയ്ക്ക് വരുന്ന കയറ്റിറക്കങ്ങള്‍ വെള്ളിയെ ബാധിക്കും. Social Media Image
10 ഗ്രാം സ്വര്‍ണത്തിന് 995 രൂപ നിരക്കിലാണ് സ്വര്‍ണത്തിന് വില കൂടുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിശ്ചയിച്ചിട്ടുള്ള സമിതിയാണ് സ്വര്‍ണവില തീരുമാനിക്കുക. Social Media Image