പ്രകാശം പരത്തുന്ന കൂണുകള്‍; റാണിപുരം റിസര്‍വ്വ് വനത്തിലെ അപൂര്‍വ കൂണുകള്‍ | Glowing Mashrooms Light-emitting mushrooms; Rare mushrooms in Ranipuram reserve forest kerala forest department revealed new pics Malayalam news - Malayalam Tv9

Glowing Mashrooms: പ്രകാശം പരത്തുന്ന കൂണുകള്‍; റാണിപുരം റിസര്‍വ്വ് വനത്തിലെ അപൂര്‍വ കൂണുകള്‍

Updated On: 

23 Jun 2024 12:35 PM

Glowing Mashrooms in Ranipuram Forest: ടൊമാട്ടോ മഷ്‌റൂം, പൊറോണിയ നാഗരഹോളന്‍സിസ്, സിയാത്തസ് ഇങ്ങനെ നീളുന്നു കൂണിനങ്ങള്‍. കൂണ്‍ പരാഗണത്തിന്റെ മനോഹര ദൃശ്യങ്ങളും സര്‍വേ സംഘം പകര്‍ത്തിയിട്ടുണ്ട്.

1 / 6പ്രകാശിക്കുന്ന കൂണുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒന്നുണ്ട്. കാസര്‍കോട് റാണിപുരം റിസര്‍വ് വനത്തിലാണ് ഈ പ്രകാശിക്കുന്ന കൂണുകളെ കണ്ടെത്തിയിരിക്കുന്നത്.

പ്രകാശിക്കുന്ന കൂണുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒന്നുണ്ട്. കാസര്‍കോട് റാണിപുരം റിസര്‍വ് വനത്തിലാണ് ഈ പ്രകാശിക്കുന്ന കൂണുകളെ കണ്ടെത്തിയിരിക്കുന്നത്.

2 / 6

വനംവകുപ്പ് നടത്തിയ സര്‍വേയിലാണ് ഈ കൂണുകളെ കണ്ടെത്തിയത്. കേരള വനംവകുപ്പും മഷ്‌റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഇത്തരത്തിലുള്ള 50 ഓളം കൂണുകളെയാണ് കണ്ടെത്തിയിരിക്കുന്നത്.

3 / 6

രാത്രിയില്‍ പച്ചവെളിച്ചം പ്രകാശിപ്പിക്കുന്ന ബയോ ലൂമിനസെന്റ് കൂണുകളാണ് ഇവ. ഇവയുടെ ശാസ്ത്രീയ നാമം ഫൈലോബൊളീറ്റസ് മാനിപ്പുലാരിസ് എന്നാണ്.

4 / 6

ഇലക്ട്രിക് കൂണുകളെന്നും ഇവയെ വിളിക്കാറുണ്ട്. രാസപ്രവര്‍ത്തനത്തിലൂടെയാണ് ഇവ പ്രകാശം ഉത്പാദിപ്പിക്കുന്നത്.

5 / 6

ഇതില്‍ ഭക്ഷ്യയോഗ്യമല്ലാത്ത കൂണുകളുമുണ്ട്. ഓരോന്നും നിറംകൊണ്ടും രൂപംകൊണ്ടും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു.

6 / 6

ടൊമാട്ടോ മഷ്‌റൂം, പൊറോണിയ നാഗരഹോളന്‍സിസ്, സിയാത്തസ് ഇങ്ങനെ നീളുന്നു കൂണിനങ്ങള്‍. കൂണ്‍ പരാഗണത്തിന്റെ മനോഹര ദൃശ്യങ്ങളും സര്‍വേ സംഘം പകര്‍ത്തിയിട്ടുണ്ട്.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ