ഹംപി- 1500-കളിലെ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു ഹംപി. ഏതാണ്ട് 500 വർഷങ്ങൾക്ക് ശേഷവും ഇന്നും അതിമനോഹരമായ വാസ്തുവിദ്യയുടെ അവശിഷ്ടങ്ങളും റോഡുകളും ക്ഷേത്രങ്ങളും നിലനിൽക്കുന്ന ഹംപി ഒരു ചെറിയ ഹിപ്പി-ടൗണാണ്.
ഫത്തേപൂർ സിക്രി- ഒരു കാലത്ത് അക്ബറിൻ്റെ രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന ഈ നഗരം ഇന്നും അനേകം കൊട്ടാരങ്ങളും വാസ്തുവിദ്യാ ഘടനകളുമുള്ള ഒരു സംരക്ഷിത പട്ടണമാണ്. ഫത്തേപൂർ സിക്രി അക്ബറിൻ്റെ തലസ്ഥാനമായി പ്രവർത്തിച്ചത് വളരെ കുറച്ച് കാലം മാത്രമാണ്. ജഹാംഗീർ രാജകുമാരൻ ജനിച്ചതും ഇവിടെ വച്ചായിരുന്നു.
മാണ്ഡവ്- മദ്ധ്യപ്രദേശിലെ ഒരു ചെറിയ പട്ടണമായ മാണ്ഡവ്, ഒരു കാലത്ത് മുഗളന്മാർക്കും അതിനുശേഷം വന്ന ഭരണാധികാരികൾക്കും ഇവിടം പ്രീയപ്പെട്ടതായിരുന്നു. ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ് കണ്ട ചരിത്രത്തിൻ്റെ എല്ലാ അവശിഷ്ടങ്ങളും ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.