പഗ്: ഇന്ത്യയിലെ സെല്ലുലാർ സേവനത്തിനായുള്ള പരസ്യ കാമ്പെയ്‌നിലെ പ്രാധാന്യം കാരണം പഗ് രാജ്യത്തെ ഏറ്റവും ജനപ്രിയമായ നായ്ക്കളിലൊന്നാണ്. ഇതിനെ 'വോഡഫോൺ ഡോഗ്' എന്ന് വിളിക്കപ്പെടുന്നു.
ബീഗിൾ: അവർ ശരിക്കും പ്രത്യേക നായ്ക്കളാണ്. കുട്ടികളുമായും മറ്റ് വളർത്തുമൃഗങ്ങളുമായും പെട്ടെന്ന് ഇണങ്ങിച്ചേരുന്നു.
ഇംഗ്ലീഷ് കോക്കർ സ്പാനിയൽസ്: ഇംഗ്ലീഷ് കോക്കർ സ്പാനിയൽസ് എന്നറിയപ്പെടുന്ന നായ്ക്കൾ നിലവിൽ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും പ്രചാരമുള്ള നായ ഇനങ്ങളിൽ ഒന്നാണ്.
ലാബ്രഡോർ റിട്രീവർ: ഈ നായ്ക്കൾ ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇനങ്ങളിൽ ഒന്നാണ്. അവർ ഉന്മേഷദായകരും, ഉത്സാഹഭരിതരും, വിശ്വസ്തരുമാണ്.
ഗോൾഡൻ റിട്രീവർ: നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന മറ്റൊരു ജനപ്രിയ ഇനമാണിത്. അവർ വാത്സല്യമുള്ളവരും, സന്തോഷമുള്ളവരുമാണ്. കുട്ടികളുമായും മറ്റ് വളർത്തുമൃഗങ്ങളുമായും പെട്ടെന്ന് ഇണങ്ങുമെന്നതും ഇവയുടെ പ്രത്യേകതകളാണ്.
ബോക്സർ: ആളെ പെട്ടെന്ന് കണ്ടാൽ ആരും ഒന്ന് പേടിക്കും. എന്നാൽ അവർ അവിശ്വസനീയമാംവിധം സൗഹാർദ്ദപരമാണ് ഇവരുടെ സ്വഭാവം.
ഡാഷ്ഹണ്ട്: ജർമ്മൻ ഭാഷയിൽ "ബാഡ്ജർ നായ" എന്നാണ് ഇതിനർത്ഥം. ബാഡ്ജറുകളെ അവയുടെ ഗുഹയിൽ നിന്ന് വേട്ടയാടാൻ, ഈ നായ ഉപയോഗിക്കുന്നു. അതിനാൽ ഡാഷ്ഹണ്ട് എന്ന പേര് ലഭിച്ചു.
ജർമ്മൻ ഷെപ്പേർഡ്: വിശ്വസ്തനും അചഞ്ചലനും ജാഗ്രതയുള്ളവനുമാണ് ജർമ്മൻ ഷെപ്പേർഡ്.
പോമറേനിയൻ: പൊമറേനിയൻ നായയുടെ സ്വഭാവം കുട്ടികൾക്ക് ഏറ്റവും മികച്ച കൂട്ടുകരാണ്. കാവൽക്കാരായും അവർ ഉപയോഗിക്കുന്നു.
റോട്ട് വീലർ: അവർ ബുദ്ധിമാനും വിശ്വസ്തരും ശക്തരുമാണ്. റോട്ട് വീലറുകൾ നല്ല കാവൽ നായ്ക്കളാണ്. പോലീസ്, സൈനിക ജോലികൾക്കാണ് ഇവയെ കൂടുതലും ഉപയോഗിക്കുന്നത്.