ടി20യിലെ അഞ്ച് ഉയര്‍ന്ന സ്‌കോറുകളില്‍ നാലും സമ്മാനിച്ചത് 2024 | Four of the five highest innings totals in T20 happened in 2024, Know details Malayalam news - Malayalam Tv9

Year Ender 2024 : ടി20യിലെ അഞ്ച് ഉയര്‍ന്ന സ്‌കോറുകളില്‍ നാലും സമ്മാനിച്ചത് 2024

jayadevan-am
Published: 

25 Dec 2024 15:34 PM

Highest innings totals in T20Is : ടി20യിലെ അഞ്ച് ഉയര്‍ന്ന ടീം സ്‌കോറുകള്‍ നോക്കാം. ഇതില്‍ നാലും സംഭവിച്ചത് ഈ വര്‍ഷമാണ്. ഒന്നാം സ്ഥാനത്ത് സിംബാബ്‌വെയാണ്. നേപ്പാളാണ് രണ്ടാമത്. ഇന്ത്യയുമുണ്ട് റെക്കോഡ് പട്ടികയില്‍. ലിസ്റ്റ് നോക്കാം. ടി20യിലെ അഞ്ച് ഉയര്‍ന്ന് ടീം സ്‌കോറുകള്‍

1 / 5ടി20യിലെ അഞ്ച് ഉയര്‍ന്ന ടീം സ്‌കോറുകള്‍ നോക്കാം. ഇതില്‍ നാലും സംഭവിച്ചത് ഈ വര്‍ഷമാണ്. ഒന്നാം സ്ഥാനത്ത് സിംബാബ്‌വെയാണ്. 2024 ഒക്ടോബര്‍ 23ന് ഗാംബിയക്കെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് സിംബാബ്‌വെ നേടിയത് (Image Credits : Getty)

ടി20യിലെ അഞ്ച് ഉയര്‍ന്ന ടീം സ്‌കോറുകള്‍ നോക്കാം. ഇതില്‍ നാലും സംഭവിച്ചത് ഈ വര്‍ഷമാണ്. ഒന്നാം സ്ഥാനത്ത് സിംബാബ്‌വെയാണ്. 2024 ഒക്ടോബര്‍ 23ന് ഗാംബിയക്കെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് സിംബാബ്‌വെ നേടിയത് (Image Credits : Getty)

Twitter
2 / 5രണ്ടാം സ്ഥാനത്ത് നേപ്പാളാണ്. മംഗോളിയക്കെതിരെ നടന്ന മത്സരത്തില്‍ നേപ്പാള്‍ അടിച്ചുകൂട്ടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ്. 2023 സെപ്തംബര്‍ 27നാണ് ഈ മത്സരം നടന്നത് (Image Credits : Getty)

രണ്ടാം സ്ഥാനത്ത് നേപ്പാളാണ്. മംഗോളിയക്കെതിരെ നടന്ന മത്സരത്തില്‍ നേപ്പാള്‍ അടിച്ചുകൂട്ടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ്. 2023 സെപ്തംബര്‍ 27നാണ് ഈ മത്സരം നടന്നത് (Image Credits : Getty)

Twitter
3 / 5ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷം ഒക്ടോബര്‍ 12ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് ഇന്ത്യ നേടി. 47 പന്തില്‍ 111 റണ്‍സ് നേടിയ സഞ്ജു സാംസണായിരുന്നു കളിയിലെ താരം (Image Credits : PTI)

ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷം ഒക്ടോബര്‍ 12ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് ഇന്ത്യ നേടി. 47 പന്തില്‍ 111 റണ്‍സ് നേടിയ സഞ്ജു സാംസണായിരുന്നു കളിയിലെ താരം (Image Credits : PTI)

4 / 5

സിംബാബ്‌വെ നാലാം സ്ഥാനത്തുണ്ട്. സീഷെല്‍സിനെതിരെ നടന്ന മത്സരത്തില്‍ സിംബാബ്‌വെ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ്. 2024 ഒക്ടോബര്‍ 19നായിരുന്നു ഈ മത്സരം (Image Credits : Getty)

5 / 5

ഇന്ത്യയാണ് അഞ്ചാം സ്ഥാനത്ത്. ഈ വര്‍ഷം നവംബര്‍ 15ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ്. സെഞ്ചുറി നേടിയ തിലക് വര്‍മയുടെയും (47 പന്തില്‍ 120), സഞ്ജു സാംസണിന്റെയും (56 പന്തില്‍ 109) പ്രകടനമാണ് കരുത്തായത്‌ (Image Credits : PTI)

Related Stories
Kitchen Hacks: ചക്ക മുറച്ച ശേഷം കറ കളയാൻ നിങ്ങൾ പാടുപെടാറുണ്ടോ! ഇവിടെയുണ്ട് എളുപ്പവഴി
Nivin Pauly: നിവിന്‍ പോളിയുടെ കരിയറില്‍ സംഭവിച്ചത് എന്ത്? പരാജയങ്ങൾക്കും ആരോപണങ്ങൾക്കും പിറകിൽ ആര്?
IPL 2025: ആ ബാറ്റിങ് കരുത്തിന് പിന്നില്‍ ഡികെയുടെ പരിശ്രമം; സിഎസ്‌കെ മര്‍ദ്ദകന്‍ ഷെപ്പേര്‍ഡിന്റെ വെളിപ്പെടുത്തല്‍
NEET UG 2025: നാളെ നീറ്റ് പരീക്ഷയ്ക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങൾ മറക്കരുത്, ഡ്രെസ്സ് കോഡ് ഇങ്ങനെ വേണം
IPL 2025: ചെന്നൈക്കെതിരെ കോലിയെ കാത്തിരിക്കുന്നത് അഞ്ച് റെക്കോർഡുകൾ; ഇന്ന് കളി കൊഴുക്കും
Sharafudheen – vedan: ‘വേടന്‍ ഇനി പാടുമ്പോള്‍ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ വരട്ടെ..; പിന്തുണയുമായി ഷറഫുദ്ദീന്‍
'സ്‌ക്രീന്‍ അഡിക്ഷ'ന് പിന്നില്‍ മറഞ്ഞിരിക്കുന്നത് വന്‍ അപകടം
ഗുൽസുവിനൊപ്പം വിവാഹവാർഷികം ആഘോഷിച്ച് മാളവികയും തേജസും
പച്ച മുന്തിരി ഇനി വാങ്ങാതെ പോകരുത്! ഗുണങ്ങൾ ഏറെയാണ്
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം