അഭിനയം മാത്രമല്ല, ബിസിനസ്സിലും ഇറങ്ങിയിട്ടുണ്ട് ബോളിവുഡിലെ താരങ്ങൾ. കോടികളാണ് പലരും വിവിധ റെസ്റ്റോറൻ്റ് ബിസിനസ്സുകളിൽ നിന്നും മാസം തോറും നേടുന്നത്.
ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളുള്ള റെസ്റ്റോറൻ്റ് ശൃംഖല തന്നെ സ്വന്തമായുണ്ട് രാകുൽ പ്രീത് സിംഗിന്. പരമ്പരാഗത വാഴയിലയിൽ വിളമ്പുന്ന റാഗി ദോശ, ജന്നു തുടങ്ങിയ വിഭവങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്
മലൈക അറോറയും മകൻ അർഹാൻ ഖാനും ചേർന്ന് ആരംഭിച്ച സ്കാർലറ്റ് ഹൗസ് കഫേയും പ്രസിദ്ധമാണ്. മത്സ്യ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. മുംബൈയിലെ പാലിയിലാണ് ഇവരുടെ കഫേ
ചലച്ചിത്ര നിർമ്മാതാവും ഷാരൂഖ് ഖാൻ്റെ ഭാര്യയുമായ ഗൗരി 2024 ഫെബ്രുവരിയിൽ മുംബൈയിലെ ഖാർ വെസ്റ്റിലാരംഭിച്ച റെസ്റ്റോറൻ്റ് പ്രസിദ്ധമാണ്. ടോറി എന്ന് പേരിട്ടിരിക്കുന്ന ഇവിടം സുഷി, ഡംപ്ലിംഗ്സ്, രമൺ, സിഗ്നേച്ചർ കോക്ക്ടെയിലുകൾ എന്നിവയ്ക്ക് പ്രശസ്തമാണ്. മാസം തോറും കോടികളാണ് വരുമാനം
3കോക്കനട്ട് മാർഗരിറ്റ, ബ്ലാക്ക് ചീസ് മോമോസ്, സ്പ്രിംഗ് റോൾ, ഭട്ടി കാ പനീർ എന്നിവക്ക് പ്രസിദ്ധമായ സണ്ണി ലിയോണിൻ്റെ റെസ്റ്റോറൻ്റും പ്രസിദ്ധമാണ്. ചിക് ലോക്ക എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറൻ്റ് 2024 ജനുവരിയിൽ നോയിഡയിലാണ് ലോഞ്ച് ചെയ്തത്.