Prithvi Shaw: ശരീരഭാരം കുറയ്ക്കണം, സ്പിന്നിനെതിരെ കളിക്കണം; പൃഥ്വി ഷായോട് മുൻ സെലക്ടർ | Former national selector Jatin Paranjape gives this advice to Prithvi Shaw to get back his career on track Malayalam news - Malayalam Tv9

Prithvi Shaw: ശരീരഭാരം കുറയ്ക്കണം, സ്പിന്നിനെതിരെ കളിക്കണം; പൃഥ്വി ഷായോട് മുൻ സെലക്ടർ

Updated On: 

06 Dec 2024 15:05 PM

Prithvi Shaw Cricket Career: ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും പ്രതീക്ഷ നൽകിയ യുവതാരങ്ങളിൽ ഒരാളായിരുന്നു പൃഥ്വി ഷാ. അണ്ടർ 19 ലോകകപ്പ് ടീമിന്റെ നായകനായിരുന്ന താരത്തിന്റെ അടച്ചക്കമില്ലായ്മയാണ് അദ്ദേഹത്തെ കരിയറിൽ നിന്ന് മാറ്റി നിർത്താൻ കാരണം.

1 / 5ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പിൻ​ഗാമിയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരമായിരുന്നു പൃഥ്വി ഷാ. മോശം ഫോമും അച്ചടക്കമില്ലായ്മയും താരത്തെ ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തി. (Image Credits: Getty Images)

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പിൻ​ഗാമിയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരമായിരുന്നു പൃഥ്വി ഷാ. മോശം ഫോമും അച്ചടക്കമില്ലായ്മയും താരത്തെ ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തി. (Image Credits: Getty Images)

2 / 5

രഞ്ജി ട്രോഫിക്കുള്ള മുംബെെ ടീമിൽ ഇടംലഭിച്ചെങ്കിലും ഐപിഎല്ലിൽ കളിക്കാനുമെന്ന് പ്രതീക്ഷിച്ച താരത്തെ ഫ്രാഞ്ചെെസികളും കെെവിട്ടിരുന്നു. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതെന്നാണ് ക്രിക്കറ്റ് വിദ​ഗ്ധർ പറയുന്നത്. (Image Credits: Getty Images)

3 / 5

മുൻ ബിസിസിഐ സെലക്ടർ ജതിൻ പരഞ്ജപ്പേ താരത്തിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള വഴി പറഞ്ഞ് നൽകിയിരിക്കുകയാണ്. ശരീര ഭാരം കുറച്ച് ഫിറ്റ്നെസ് കാത്ത് സൂക്ഷിക്കണമെന്നും മാനസികാരോ​ഗ്യത്തിൽ ശ്രദ്ധിക്കണമെന്നും വിക്കറ്റ് പോകാതെ ശ്രദ്ധിച്ച് കളിക്കണമെന്നും അദ്ദേഹം പറഞ്ഞു. (Image Credits:Jatin Paranjape)

4 / 5

താരത്തിന് തന്റെ ചിന്തയിലും പ്രവർത്തിയിലും പുനഃ പരിശോധന വേണമെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം താരരത്തോട് സ്പിന്നിനെതിരെ കളിക്കാനും 7 കിലോ മുതൽ 10 കിലോ വരെയുള്ള ശരീര ഭാരം കുറയ്ക്കാനും ആവശ്യപ്പെട്ടു. (Image Credits: Jatin Paranjape)

5 / 5

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 62 മത്സരങ്ങളും 44 ലിസ്റ്റ് എ മാച്ചുകളും കളിച്ചിട്ടുള്ള ജതിൻ പരഞ്ജപ്പേ ഇന്ത്യൻ ജഴ്സിയിൽ നാല് ഏകദിനവും കളിച്ചിട്ടുണ്ട്. (Image Credits: Jatin Paranjape)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ