പണം മുടക്കിയാൽ മാത്രം പോരാ... മുഖത്ത് പ്രായക്കൂടുതൽ തോന്നിക്കാതിരിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക | foods that can make you look older avoid these for your glowing youthful skin Malayalam news - Malayalam Tv9

Beauty Tips: പണം മുടക്കിയാൽ മാത്രം പോരാ… മുഖത്ത് പ്രായക്കൂടുതൽ തോന്നിക്കാതിരിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

Published: 

16 Nov 2024 08:04 AM

Foods For Glowing Skin: പഞ്ചസാരയുടെ അമിത ഉപയോഗം ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാനും പ്രായക്കൂടുതൽ തോന്നിക്കാനും കാരണമാകുന്നു. അതുപോലെ തന്നെ അമിതമായ ഉപ്പിൻറെ ഉപയോഗവും മുഖത്ത് പ്രായക്കൂടുതൽ തോന്നിപ്പിക്കും. കൂടാതെ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ചർമ്മത്തെ നശിപ്പിക്കുകയും മുഖത്ത് പ്രായം തോന്നാൻ കാരണമാവുകയും ചെയ്യും.

1 / 5മുഖം മിനുക്കാൻ ഏതറ്റംവരെ പോകാനും നമ്മൾ മടിക്കില്ല. അതിനായി എത്രപണം വേണമെങ്കിലും നമ്മൾ മുടക്കും. എന്നാൽ മുഖത്ത് പ്രായക്കൂടുതൽ തോന്നിതാരിക്കാനും ചർമ്മം സംരക്ഷിക്കാനും ഭക്ഷണത്തിൻറെ കാര്യത്തിലും ഏറെ ശ്രദ്ധ ആവശ്യമാണ്.  ചർമ്മത്തിൻറെ ആരോഗ്യത്തിനായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുന്നത് നിങ്ങൾ പലവിധ ​ഗുണങ്ങൾ നൽകും.

മുഖം മിനുക്കാൻ ഏതറ്റംവരെ പോകാനും നമ്മൾ മടിക്കില്ല. അതിനായി എത്രപണം വേണമെങ്കിലും നമ്മൾ മുടക്കും. എന്നാൽ മുഖത്ത് പ്രായക്കൂടുതൽ തോന്നിതാരിക്കാനും ചർമ്മം സംരക്ഷിക്കാനും ഭക്ഷണത്തിൻറെ കാര്യത്തിലും ഏറെ ശ്രദ്ധ ആവശ്യമാണ്. ചർമ്മത്തിൻറെ ആരോഗ്യത്തിനായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുന്നത് നിങ്ങൾ പലവിധ ​ഗുണങ്ങൾ നൽകും.

2 / 5

പഞ്ചസാരയുടെ അമിത ഉപയോഗം ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാനും പ്രായക്കൂടുതൽ തോന്നിക്കാനും കാരണമാകുന്നു. അതുപോലെ തന്നെ അമിതമായ ഉപ്പിൻറെ ഉപയോഗവും മുഖത്ത് പ്രായക്കൂടുതൽ തോന്നിപ്പിക്കും. കൂടാതെ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ചർമ്മത്തെ നശിപ്പിക്കുകയും മുഖത്ത് പ്രായം തോന്നാൻ കാരണമാവുകയും ചെയ്യും.

3 / 5

അതുപോലെ തന്നെ സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇവ കൊളാജൻ ഉൽപാദത്തെ കുറച്ച് മുഖത്ത് ചുളിവുകൾ വരുത്തുന്നു. റെഡ് മീറ്റിൻറെ അമിത ഉപയോഗവും ചർമ്മത്തിൽ പല പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

4 / 5

അനാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഒന്നാണ് എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ. ഇവയും ചർമ്മത്തിൽ ചുളിവുകൾ വരുത്താൻ കാരണമാകുന്നു. അതിനാൽ എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളും ഡയറ്റിൽ നിന്നും ഒഴിവാക്കുന്നതാണ് ചർമ്മത്തിൻറെ ആരോഗ്യത്തിന് ​ഗുണകരം.

5 / 5

എരുവുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചർമ്മത്തിന് ​ഗുണം ചെയ്യില്ല. വളരെയധികം കലോറി അടങ്ങിയ ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ ചർമ്മത്തിൻറെ ആരോഗ്യം മോശമാകുന്നു. അമിതമായ മദ്യപാനവും ചർമ്മത്തിൽ ചുളിവുകൾ വീഴാനും മുഖത്ത് പ്രായക്കൂടുതൽ തോന്നിക്കാനും വലിയ കാരണമാണ്.

മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍