ചോറിന് പകരം കഴിക്കാന്‍ പറ്റുന്ന ഭക്ഷണങ്ങള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

ചോറിന് പകരം കഴിക്കാന്‍ പറ്റുന്ന ഭക്ഷണങ്ങള്‍

Updated On: 

21 Apr 2024 12:27 PM

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടനവധി മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനം ഭക്ഷണം നിയന്ത്രിക്കുക എന്നതാണ്. ചോറിന് പകരം കഴിക്കാനുള്ള മറ്റ് ഭക്ഷണമാണ് താഴെ പറയുന്നത്.

1 / 8കോളിഫ്‌ളവര്‍ റൈസ്- കലോറിയും കാര്‍ബോയും കുറവുള്ള കോളിഫ്‌ളവര്‍ റൈസ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് കഴിക്കാം.

കോളിഫ്‌ളവര്‍ റൈസ്- കലോറിയും കാര്‍ബോയും കുറവുള്ള കോളിഫ്‌ളവര്‍ റൈസ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് കഴിക്കാം.

2 / 8

ബ്രൊക്കോളി റൈസ്- ഫൈബര്‍ അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ ബ്രൊക്കോളി റൈസ് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും.

3 / 8

ചീര സൂപ്പ്- ഫൈബര്‍ അടങ്ങിയ കലോറി കുറഞ്ഞതുമായ ചീര സൂപ്പും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം.

4 / 8

ബ്രൗണ്‍ റൈസ്- ഫൈബര്‍ ധാരാളം അടങ്ങിയ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

5 / 8

ബാര്‍ലി- ഫൈബര്‍ അടങ്ങിയ ബാര്‍ലി ഉച്ചയ്ക്ക് കഴിക്കുന്നതും വിശപ്പ് പെട്ടെന്ന് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

6 / 8

ഓട്‌സ്- ഒരു കപ്പ് ഓട്‌സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉച്ചയ്ക്ക് ഓട്‌സ് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ നല്ലതാണ്.

7 / 8

ഉപ്പുമാവ്- ഫൈബറിനാല്‍ സമ്പന്നമായ ഉപ്പുമാവില്‍ ഫാറ്റ് കുറവാണ്. അതിനാല്‍ ഉച്ചയ്ക്ക് ഉപ്പുമാവ് കഴിക്കുന്നതും നല്ലതാണ്.

8 / 8

പഴവര്‍ഗങ്ങള്‍- ആപ്പിള്‍, പേരയ്ക്ക, ബെറി പഴങ്ങള്‍ തുടങ്ങിയ ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ ഉച്ചയ്ക്ക് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം