'11 രൂപയുടെ ഓഫറുകൾ ഉണ്ട്, പക്ഷെ അത് ഇപ്പോൾ തരാൻ പറ്റില്ല'; ഫ്ലിപ്കാർട്ട് പറ്റിക്കുന്നുവെന്ന് വ്യാപക പരാതി | Flipkart Big Billion Days Customers Allege The E commerce Platform Scammed Them in 11 Rs Deals Malayalam news - Malayalam Tv9

Flipkart Big Billion Days : ’11 രൂപയുടെ ഓഫറുകൾ ഉണ്ട്, പക്ഷെ അത് ഇപ്പോൾ തരാൻ പറ്റില്ല’; ഫ്ലിപ്കാർട്ട് പറ്റിക്കുന്നുവെന്ന് വ്യാപക പരാതി

Published: 

26 Sep 2024 19:45 PM

Flipkart Big Billion Days Customers Allege Scam : 11 രൂപ ഡീലിൽ ഫ്ലിപ്കാർട്ട് വഞ്ചിച്ചു എന്ന ആരോപണവുമായി ഉപഭോക്താക്കൾ. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഉപഭോക്താക്കൾ ഫ്ലിപ്കാർട്ടിനെതിരെ രംഗത്തുവന്നത്.

1 / 5ബിഗ് ബില്ല്യൺ ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് അവതരിപ്പിച്ച ഡീലായിരുന്നു 9 രൂപയുടെയും 11 രൂപയുടെയും ഡീലുകൾ. ഇതിൽ 11 രൂപയുടെ ഡീലുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഐഫോൺ 13, 32 ഇഞ്ച് സ്മാർട്ട് ടിവി തുടങ്ങി ശ്രദ്ധേയമായ ഓഫറുകളാണ് 11 രൂപ ഡീലിൽ ഉണ്ടായിരുന്നത്.  (Image Courtesy - Social Media)

ബിഗ് ബില്ല്യൺ ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് അവതരിപ്പിച്ച ഡീലായിരുന്നു 9 രൂപയുടെയും 11 രൂപയുടെയും ഡീലുകൾ. ഇതിൽ 11 രൂപയുടെ ഡീലുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഐഫോൺ 13, 32 ഇഞ്ച് സ്മാർട്ട് ടിവി തുടങ്ങി ശ്രദ്ധേയമായ ഓഫറുകളാണ് 11 രൂപ ഡീലിൽ ഉണ്ടായിരുന്നത്. (Image Courtesy - Social Media)

2 / 5

എന്നാൽ, ഇതൊന്നും ഫ്ലിപ്കാർട്ട് തന്നില്ലെന്നും പറ്റിക്കുകയാണെന്നുമാണ് ട്വിറ്ററും ഫേസ്ബുക്കും പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആളുകൾ ആരോപിക്കുന്നത്. ഇതോടെ ഫ്ലിപ്കാർട്ടിനെതിരെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താക്കൾ വ്യാപക പ്രതിഷേധവും ആരംഭിച്ചു. (Image Courtesy - Social Media)

3 / 5

ബിഗ് ബില്ല്യൺ ഡേയ്സിന് മുൻപുള്ള ദിവസങ്ങളിലാണ് ഫ്ലിപ്കാർട്ട് 11 രൂപയ്ക്കുള്ള ഡീൽ അവതരിപ്പിച്ചത്. ടിവി, എസി, ഐഫോൺ, ഓപ്പോ ഫോൺ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കാണ് ഓഫറുകൾ ഉണ്ടായിരുന്നത്. ദിവസവും അർദ്ധരാത്രി 12 മണിക്കായിരുന്നു സെയിൽ ആരംഭിച്ചത്. (Image Courtesy - Social Media)

4 / 5

എന്നാൽ, 12 മണിക്ക് തന്നെ ശ്രമിച്ചിട്ടും ഫോൺ കിട്ടിയില്ലെന്ന് ചിലർ ആരോപിച്ചു. മറ്റ് ചിലരാവട്ടെ 11 രൂപയ്ക്ക് സാധനങ്ങൾ ലഭിച്ചെങ്കിലും പിന്നീട് ഓർഡർ ക്യാൻസലാവുകയായിരുന്നു എന്ന് മറ്റ് ചിലർ പറയുന്നു. ട്വിറ്ററിൽ ഫ്ലിപ്കാർട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ, മൂന്ന് പേർക്ക് ഐഫോൺ 13, 11 രൂപയ്ക്ക് ലഭിച്ചു എന്ന് കമ്പനി അവകാശപ്പെടുന്നു. (Image Courtesy - Social Media)

5 / 5

നാളെ, സെപ്തംബർ 27നാണ് ബിഗ് ബില്ല്യൺ ഡെയ്സ് ആരംഭിക്കുക. ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് 26ന് തന്നെ ഏർളി അക്സസ് ലഭിച്ചു. പ്ലസ് ഉപഭോക്താക്കൾ അല്ലാത്തവർക്ക് നാളെ മുതൽ ഓഫറുകൾ ലഭിക്കും. ഐഫോൺ 13, സാംസങ് എസ് 23 തുടങ്ങിയ ഫോണുകൾക്കാണ് ഏറ്റവും മികച്ച ഓഫറുകൾ ഉള്ളത്. (Image Courtesy - Social Media)

Related Stories
Samsung Galaxy S25 Edge: ഗ്യാലക്സി അൺപാക്ക്ഡ്; അവതരിപ്പിച്ചില്ലെങ്കിലും ശ്രദ്ധ നേടി സ്ലിം ബ്യൂട്ടി സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ്
Sanju Samson : സഞ്ജുവിന്റെ വഴികള്‍ അടഞ്ഞിട്ടില്ല; ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ ഇനിയും സാധ്യതകള്‍
Samsung Galaxy S25: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ന് അവതരിപ്പിക്കും; ഒപ്പം എക്സ്ആർ ഹെഡ്സെറ്റും യുഐയും
Nisha Sarangh: കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; ആരെയും അറിയിക്കാതെ നിഷ സാരംഗ് കല്യാണം കഴിഞ്ഞോ?
Vindhuja Menon : പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു?
Dies non : പ്രതിഷേധങ്ങള്‍ മെരുക്കാനുള്ള സര്‍ക്കാരിന്റെ ഉപായം; ഡയസ്‌നോണ്‍ നിസാരമല്ല
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍