ക്രിസ്മസിന് സാന്റയും വേണ്ട കളിപ്പാട്ടവും വേണ്ട, ബിടിഎസ് ജങ്കൂക്കിനെ മതി; അഞ്ച് വയസുകാരന്റെ ആവശ്യം ഇതോടകം വൈറൽ | Five year old boy demanding jungkook as christmas gift went viral Malayalam news - Malayalam Tv9

BTS Jungkook: ക്രിസ്മസിന് സാന്റയും വേണ്ട കളിപ്പാട്ടവും വേണ്ട, ബിടിഎസ് ജങ്കൂക്കിനെ മതി; അഞ്ച് വയസുകാരന്റെ ആവശ്യം ഇതോടകം വൈറൽ

Updated On: 

03 Dec 2024 14:15 PM

5 Year Old Boy Demanding Jungkook as Christmas Gift: പിള്ളേര് ഓരോ ആഗ്രഹം പറഞ്ഞാൽ അത് സാധിച്ച് കൊടുക്കണമെന്ന് പറയാറുണ്ടെങ്കിലും, ഇത്തരം ആഗ്രഹങ്ങൾ പറഞ്ഞാൽ പെട്ട് പോവില്ലേ? ക്രിസ്മസ് സമ്മാനായി എന്ത് വേണമെന്ന് കുട്ടിയോട് ചോദിച്ച അമ്മ, മറുപടി കേട്ട് ഞെട്ടി.

1 / 5ലോകത്തുടനീളം ഒരുപാട് ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ബിടിഎസ്. ഇവരുടെ ആരാധകർ എന്നറിയപ്പെടുന്ന ആർമിയിൽ, കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടുന്നു. അതിന് വലിയൊരു തെളിവാണ്, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ഒരു അഞ്ച് വയസുകാരന്റെ വീഡിയോ. കുട്ടി ബിടിഎസിലെ ജങ്കൂക്കിന്റെ വലിയ ആരാധകനാണ്. (Image Credits: BTS X)

ലോകത്തുടനീളം ഒരുപാട് ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ബിടിഎസ്. ഇവരുടെ ആരാധകർ എന്നറിയപ്പെടുന്ന ആർമിയിൽ, കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടുന്നു. അതിന് വലിയൊരു തെളിവാണ്, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ഒരു അഞ്ച് വയസുകാരന്റെ വീഡിയോ. കുട്ടി ബിടിഎസിലെ ജങ്കൂക്കിന്റെ വലിയ ആരാധകനാണ്. (Image Credits: BTS X)

2 / 5

അഞ്ച് വയസുകാരൻ ക്രിസ്മസ് സമ്മാനമായി ജങ്കൂക്കിനെ വേണമെന്ന് ആവശ്യപ്പെടുന്ന വീഡിയോയായാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ക്രിസ്മസിന് എന്ത് സമ്മാനം വേണമെന്ന് അമ്മ ചോദിക്കുമ്പോൾ, കുട്ടിയുടെ ഉത്തരം 'ജങ്കൂക്ക്' എന്നാണ്. (Image Credits: BTS X)

3 / 5

'തനിക്ക് മകനുമായി ക്രിസ്മസ് ഷോപ്പിങ്ങിന് പോകാൻ കഴിയാത്തതിന്റെ കാരണം ഇതാണ്' എന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മ വീഡിയോ ആരംഭിക്കുന്നത്. അഞ്ച് വയസുകാരനായ കുഞ്ഞ് അമ്മയോട് മൂന്ന് കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്: പൂച്ച, പ്ലഷീസ് (മൃദുവായ തുണി കൊണ്ടുണ്ടാക്കിയ പാവകൾ), പിന്നെ ജങ്കൂക്ക്. ഈ രസകരമായ വീഡിയോ ഇതോടകം തന്നെ ബിടിഎസ് ആർമികൾ ഏറ്റെടുത്ത് കഴിഞ്ഞു. (Image Credits: BTS X)

4 / 5

നിലവിൽ മറ്റ് ബിടിഎസ് അംഗങ്ങൾക്കൊപ്പം നിർബന്ധിത സൈനിക സേവനത്തിലാണ് ജങ്കൂക്ക്. എന്നിരുന്നാലും, ഇടയ്ക്കെങ്കിലും ആരാധകരുമായി വിശേഷങ്ങൾ പങ്കിടാൻ താരം വീവേഴ്സിൽ (വീവേഴ്‌സ് ആപ്പ്) എത്താറുണ്ട്. സൈന്യത്തിലെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെട്ട് വരുന്നതായും, പാചകവും വൃത്തിയാക്കലുമായി താൻ തിരക്കിലാണെന്നും താരം ആരാധകരെ അറിയിച്ചു. തന്റെ വിശേഷങ്ങൾ പങ്കുവെച്ചതിനോടൊപ്പം ആർമിയുടെ വിശേഷം തിരക്കാനും ജങ്കൂക്ക് മറന്നില്ല. (Image Credits: BTS X)

5 / 5

ബിടിഎസിലെ ജിന്നും, ജെ-ഹോപ്പുമാണ് നിലവിൽ സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയത്. മറ്റ് അഞ്ച് അംഗങ്ങളും 2025- ജൂണോടെ സേവനം പൂർത്തിയാക്കി തിരിച്ചെത്തും. അതേവർഷം തന്നെ സംഗീത ലോകത്തേക്കുള്ള ബിടിഎസിന്റെ തിരിച്ചുവരവും പ്രതീക്ഷിക്കാം. (Image Credits: BTS X)

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ