കേരളത്തിലെ ആദ്യത്തെ റൂബി പ്ലേ ബട്ടൺ; യൂട്യൂബിൽ 50 മില്യൺ അടിച്ച് കെഎൽ ബ്രോയും കുടുംബവും, വരുമാനം എത്ര? | First YouTuber in Kerala to Achieve Diamond Play Button,How Much Does KL Bro Biju Rithwik Earn Check Details Malayalam news - Malayalam Tv9

KL Bro Biju Rithvik: കേരളത്തിലെ ആദ്യത്തെ റൂബി പ്ലേ ബട്ടൺ; യൂട്യൂബിൽ 50 മില്യൺ അടിച്ച് കെഎൽ ബ്രോയും കുടുംബവും, വരുമാനം എത്ര?

Updated On: 

15 Aug 2024 22:18 PM

KL Bro Biju Rithvik Ruby Play Button: 50 മില്യൺ സബ്സ്ക്രൈബേഴ്‌സോടെ 'കെഎൽ ബ്രോ ബിജു റീഥ്വിക്' യൂട്യൂബ് ചാനൽ റൂബി പ്ലേ ബട്ടൺ സ്വന്തമാക്കി. കേരളത്തിൽ ഇതാദ്യമായാണ് ഒരു ചാനലിന് റൂബി പ്ലേ ബട്ടൺ ലഭിക്കുന്നത്.

1 / 4ഇക്കാലത്ത് യൂട്യൂബ് ചാനൽ എന്നത് കേവലം വിനോദത്തിന് മാത്രമായി ഉപയോഗിക്കുന്ന ഒന്നല്ല, മറിച്ച് ഒരു വരുമാന മാർഗം കൂടിയാണ്. കേരളത്തിൽ തന്നെ എണ്ണാൻ കഴിയാത്തത്ര യൂട്യൂബ് ചാനലുകൾ ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്‌സ് ഉള്ള ചാനൽ ആണ് 'കെഎൽ ബ്രോ ബിജു റീഥ്വിക്'. 50 മില്യൺ സബ്സ്ക്രൈബേഴ്‌സ് ആണ് ചാനലിനുള്ളത്.

ഇക്കാലത്ത് യൂട്യൂബ് ചാനൽ എന്നത് കേവലം വിനോദത്തിന് മാത്രമായി ഉപയോഗിക്കുന്ന ഒന്നല്ല, മറിച്ച് ഒരു വരുമാന മാർഗം കൂടിയാണ്. കേരളത്തിൽ തന്നെ എണ്ണാൻ കഴിയാത്തത്ര യൂട്യൂബ് ചാനലുകൾ ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്‌സ് ഉള്ള ചാനൽ ആണ് 'കെഎൽ ബ്രോ ബിജു റീഥ്വിക്'. 50 മില്യൺ സബ്സ്ക്രൈബേഴ്‌സ് ആണ് ചാനലിനുള്ളത്.

2 / 4

50 മില്യൺ സബ്സ്ക്രൈബേഴ്‌സ് ആയതോടെ യൂട്യൂബിന്റെ റൂബി പ്ലേ ബട്ടണും അവർക്ക് ലഭിച്ചു. കേരളത്തിൽ റൂബി പ്ലേ ബട്ടൺ കരസ്ഥമാക്കുന്ന ആദ്യത്തെ യൂട്യൂബ് ചാനലാണിത്. യൂട്യൂബർമാർക്കായി ഡൽഹിയിൽ നടന്ന പരിപാടിയിൽ വച്ചാണ് അധികാരികൾ പ്ലേ ബട്ടൺ ഇവർക്ക് കൈമാറിയത്.

3 / 4

ബിജുവും അമ്മയും മകൻ ഋഥ്വിക്കും ബിജുവിന്റെ ഭാര്യയും മരുമകളും ആണ് ഈ ചാനലിന്റെ പുറകിൽ പ്രവർത്തിക്കുന്നവർ. ആദ്യം സിൽവർ, പിന്നെ സ്വർണ്ണം, ഡയമണ്ട് എന്നീ പ്ലേ ബട്ടണുകൾ അവർ നേരത്തെ കരസ്ഥമാക്കിയിരുന്നു.

4 / 4

റിപോർട്ടുകൾ പ്രകാരം, 50 മില്യൺ സബ്സ്ക്രൈബേഴ്‌സ് ഉള്ളൊരു ചാനലിൽ പോസ്റ്റ് ചെയ്യുന്നൊരു വീഡിയോയ്ക്ക് ശരാശരി 1 മില്യൺ വ്യൂസ് ലഭിക്കും. അങ്ങനെ നോക്കുമ്പോൾ ഒരു വീഡിയോയ്ക്ക് 40000 മുതൽ 100000 രൂപ വരെയാണ് ലഭിക്കുക. വ്യൂസിൽ മാറ്റം വരുന്നതനുസരിച്ച് വരുമാനത്തിലും മാറ്റം വരാം.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ