5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Stockholm syndrome : ​ഗുണയും രാവണനുമെല്ലാം സ്റ്റോക്ഹോം സിൻഡ്രത്തെ മഹത്വവത്ക്കരിച്ചോ? ഉദാഹരണങ്ങൾ വേറെയും

Stockholm Syndrome: തട്ടിക്കൊണ്ടുപോകലും തുടർന്നുള്ള പ്രണയവും ആകർഷകമായ വിഷയമാണ്. അതുകൊണ്ടാകാം ഒരുപക്ഷെ സിനിമകളിൽ 'സ്റ്റോക്ക്‌ഹോം സിൻഡ്രോമിനെ' ചുറ്റിപ്പറ്റിയുള്ള കഥകൾ ഏറെ പരി​ഗണിക്കുന്നത്.

aswathy-balachandran
Aswathy Balachandran | Published: 03 Jul 2024 14:40 PM
തട്ടിക്കൊണ്ടുപോകുന്ന ആളോട് പ്രണയം തോന്നുകയും ആജീവനാന്തം അയാൾക്കൊപ്പം കഴിയാൻ ആ​ഗ്രഹിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് സ്റ്റോക്ഹോം സിൻഡ്രം. സിനിമകളിൽ ഇത് ഒരു പ്രധാന വിഷയമാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം ഈ വിഷയം മഹത്വവത്ക‍രിച്ചു കാണിക്കുന്ന രണ്ടു പ്രമുഖ ചിത്രങ്ങളാണ് മണിരത്നത്തിൻ്റെ രാവണും കമലഹാസൻ നായകനായ ​ഗുണയും. ഇത്തരത്തിലുള്ള മറ്റ് സിനിമകളും ഉണ്ട്.

1 / 5
രാവണൻ - മണിരത്‌നം സംവിധാനം ചെയ്‌ത ആക്ഷൻ-ത്രില്ലർ ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ 'രാവൺ'. ആദിവാസി നേതാവായ ബീര പോലീസ് സൂപ്രണ്ടിൻ്റെ ഭാര്യ രാഗിണി ശർമ്മയെ (ഐശ്വര്യ റായ്) തട്ടിക്കൊണ്ടുപോകുന്നിടത്താണ് കഥ തുടങ്ങുന്നത്. ബീരയുടെ കഥ കേട്ട്, രാഗിണിക്ക് അവനോട് ഇഷ്ടം തോന്നുകയാണ്. സിനിമയിലുടനീളം ആ സ്നേഹവും കരുണയും കതാണാനാകും. അവസാനം വെടിയേറ്റ് മരിക്കുന്നതിൽ നിന്നുപോലും ബീരയെ രക്ഷിക്കാൻ പോലും രാഗിണി ശ്രമിക്കുന്നുണ്ട്.

2 / 5
​ഗുണ - സന്താന ഭാരതി സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ തമിഴ് സൈക്കോളജിക്കൽ ചിത്രമാണ് ഗുണ. അഭിരാമിയെന്നു ​ഗുണ (കമല ഹാസൻ) വിളിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയും തുടർന്ന് അവളെ വിവാഹം ചെയ്യുകയും ചെയ്യുന്ന ചിത്രമാണ്. ഈ ചിത്രത്തിലും ​ഗുണയിൽ നിന്ന് ഒരു മോചനം അഭിരാമി ആ​ഗ്രഹിക്കുന്നില്ല.

3 / 5
കിഡ്നാപ്പ് - 2008-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ-ത്രില്ലർ ചിത്രമാണ് 'കിഡ്‌നാപ്പ്'. പ്രതികാരത്തിൻ്റെ ഒരു രൂപമെന്ന നിലയിൽ, കബീർ ശർമ്മ (ഇമ്രാൻ ഖാൻ) വിക്രാന്ത് റെയ്‌നയുടെ ഏക മകൾ സോണിയ റെയ്‌നയെ ന്യൂയോർക്കിൽ വെച്ച് തട്ടിക്കൊണ്ടുപോകുന്നു. സോണിയ കബീറുമായി പ്രണയത്തിലാകുന്നു, അവൾക്ക് പലായനം ചെയ്യാൻ അവസരമുണ്ടെങ്കിലും അവൾ അങ്ങനെ ചെയ്യുന്നില്ല.സ്റ്റോക് ഹോം സിൻ​ഡ്രത്തിൻ്റെ മറ്റൊരു ഉദാഹണമാണ് ഈ സിനിമ

4 / 5
ഹൈവേ - മഹാബീർ (രൺദീപ് ഹൂഡ) വീരയെ (ആലിയ ഭട്ട്) തട്ടിക്കൊണ്ടുപോവുകയും ഇന്ത്യയിലെ നിരവധി നഗരങ്ങളിലും മലയോര പ്രദേശങ്ങളിലും യാത്ര ചെയ്യുകയും ചെയ്യുന്നതാണ് ഹൈവേയുടെ കഥ. ദിവസങ്ങൾ കഴിയുന്തോറും വീര മഹാബീറുമായി പ്രണയത്തിലാവുകയും തിരിച്ചുപോക്ക് ആ​ഗ്രഹിക്കാതാവുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ പ്രമേയം.

5 / 5
Follow Us
Latest Stories