27 Aug 2024 13:04 PM
മലയാളികൾ എന്നും ഓണക്കാലത്ത് ഏറെ ഇഷ്ടത്തോടെ കേൾക്കുന്ന പാട്ട്... ഓണത്തിന്റെ പ്രതീതി ഉണർത്തുന്ന പാട്ട്.. ഇതെല്ലാമാണ് പറനിറയെ പൊന്നളക്കും പൗർണമി രാവായി എന്നത്. (PHOTO - FREEPIK)
പതിവ് ഈണങ്ങളിൽനിന്ന് അതു മാറി നടന്നുവെന്നതാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങനെ പിന്നീടുള്ള ഓണക്കാലങ്ങളുടെ പശ്ചാത്തല സംഗീതമായി അതു മാറി.
ഗാനഗന്ധർവൻ യേശുദാസും സുജാതയും ചേർന്നു പാടിയ ഈ പാട്ട് അതുകൊണ്ടാണു കാലമിത്ര കഴിഞ്ഞിട്ടും മലയാളി ഓർത്തു വയ്ക്കുന്നത്. (PHOTO SOCIAL MEDIA)
ഗിരീഷ് പുത്തഞ്ചേരി കുറിച്ച പാട്ടിനു സംഗീതം പകർന്നതു വിദ്യാസാഗറാണ്. ആർക്കും ഏറ്റുപാടാനാകുന്നൊരു താളമാണീ ഗാനത്തിന്. (PHOTO - SOCIAL MEDIA)
1998ൽ ഇറങ്ങിയ ഈ ഗാനം തിരുവോണ കൈനീട്ടം എന്ന ആൽബത്തിലേതാണ്. (PHOTO - FACEBOOK)