5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K-POP : കെ-പോപ്പ് ബിടിഎസിന് എഴുതി കൊടുത്തിട്ടില്ല, കണ്ണ് തള്ളിക്കുന്ന ഫാൻ ബേസുള്ള കൊറിയൻ ബാൻഡുകളുണ്ട്

Famous Korean Music Bands: ബിടിഎസ് കൂടാതെ നിരവധി സംഗീത ബാൻഡുകൾ കൊറിയയിലുണ്ട്. അവർക്കെല്ലാം ലോകത്തുടനീളം ആരാധകരുമുണ്ട്. ഏറ്റവും പ്രശസ്തമായ ചില കൊറിയൻ സംഗീത ബാൻഡുകൾ നോക്കാം.

nandha-das
Nandha Das | Updated On: 14 Oct 2024 20:09 PM
BTS: ലോകത്തിലെ ഏറ്റവും വലിയ ബോയ് ബാൻഡാണ് ബിടിഎസ്. ഇവരുടെ ആരാധകർ 'ആർമി' എന്ന പേരിൽ അറിയപ്പെടുന്നു. 2013 ജൂൺ 13-നാണു ബാൻഡ് രൂപം കൊള്ളുന്നത്. ഒരുപാട് കാലത്തെ പരിശ്രമത്തിന് ശേഷം 'ബ്ലഡ് സ്വെറ്റ്‌ ആൻഡ് ടിയേർസ്' എന്ന ഗാനത്തിലൂടെയാണ് അവർ ജനശ്രദ്ധ പിടിച്ചുപറ്റിയത്. ലോകം അറിയുന്ന തലത്തിലേക്ക് കൊറിയൻ പാട്ടുകളെ എത്തിച്ചതിൽ ബിടിഎസ് വലിയ പങ്ക് വഹിക്കുന്നു. ആർഎം, ജിൻ, ഷുഗ, ജെ-ഹോപ്, ജിമിൻ, വി, ജങ്കൂക്ക് തുടങ്ങിയവരാണ് ഗ്രൂപ്പിലെ അംഗങ്ങൾ.  അവരുടെ പാട്ടിലൂടെ ലോകത്തിന് നൽകാൻ ശ്രമിക്കുന്ന ആശയങ്ങളാണ് അവരെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഇവരെ പോലെ തന്നെ നിരവധി ആരാധകരുള്ള പ്രശസ്ത കൊറിയൻ ബാൻഡുകൾ വേറെയുമുണ്ട്, അവയിൽ ചിലത് നോക്കാം.

1 / 6
Black Pink: ബിടിഎസിനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന ബ്ലാക്ക്പിങ്ക് ലോകത്തിലെ ഏറ്റവും വലിയ ഗേൾ ബാൻഡാണ്. 2016 ഓഗസ്റ്റ് 8-ന് രൂപം കൊണ്ട ഗ്രൂപ്പിന്റെ ആരാധകർ 'ബ്ലിങ്ക്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ജിസൂ, ജെന്നി, റോസ്, ലിസ എന്നിവരടങ്ങിയ ഗ്രൂപ്പ് 'ബൂംബായ' എന്ന ആദ്യ പാട്ടിലൂടെ തന്നെ തരംഗം സൃഷ്ടിച്ചു. ഈ ഗ്രൂപ്പിന് ലീഡർ ഇല്ലെന്നുള്ളതും ഇതിന്റെ ഒരു പ്രത്യേകതയാണ്. ഇവരുടെ ശക്തമായ നൃത്തച്ചുവടുകളും, പാട്ടുകളുമാണ് ഇവരെ മറ്റ് ഗേൾ ഗ്രൂപ്പുകളിൽ നിന്നും വേറിട്ട് നിർത്തുന്നത്. നിലവിൽ ഗ്രൂപ്പ് വിശ്രമത്തിലാണ്. 2025-ൽ ബ്ലാക്ക്പിങ്കിന്റെ തിരിച്ചുവരവ് ഉണ്ടാകും.

2 / 6
Seventeen: 2015 മെയ് 16-ന് രൂപം കൊണ്ട 'സെവന്റീൻ' എന്ന ഗ്രൂപ്പിന്റെ ആരാധകർ 'കാരറ്റ്' എന്നാണ് അറിയപ്പെടുന്നത്. എസ്-കൂപ്സ്, ജോങ്‌ഹാൻ, ജോഷുവ, ജുൻ, ഹോഷി, വോൻവൂ, വൂസി, ഡികെ, സോങ്-ക്വാൻ, മിൻഗ്യു, ദി8, വെർനോൻ, ഡീനോ എന്നിങ്ങനെ 13 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. എസ്-കൂപ്സ് ആണ് ഗ്രൂപ്പിന്റെ ലീഡർ. 'ഡോണ്ട് വാണ ക്രൈ' എന്ന ഗാനമാണ് ഗ്രൂപ്പിന് ശ്രദ്ധനേടി കൊടുത്തത്. കിടിലൻ പാട്ടുകളോടൊപ്പമുള്ള തകർപ്പൻ ഡാൻസുകളാണ് ഇവരുടെ ഹൈലൈറ്റ്.

3 / 6
Straykids: 2018 മാർച്ച് 25 മുതൽ സ്ട്രെയ് കിഡ്സ് അടിപൊളി ഗാനങ്ങൾ ആരാധകർക്ക് സമ്മാനിക്കുന്നു. സ്ട്രെയ് കിഡ്സിന്റെ ആരാധകരെ 'സ്റ്റേ' എന്നാണ് വിളിക്കുന്നത്. ബംഗ്ചാൻ, ഹാൻ, ഹ്യുൻ-ജിൻ, ഐ-എൻ, ജൊങ്-ജിൻ, ഫെലിക്സ്, സുങ്-മിൻ, ലീ-നോ തുടങ്ങിയവരാണ് ഈ ഗ്രൂപ്പിലെ അംഗങ്ങൾ. ബംഗ്ചാൻ ആണ് ലീഡർ. 'ഗോഡ്സ് മെനു' എന്ന ഗാനമാണ് സ്ട്രെയ് കിഡ്സിനെ ലോകം അറിയുന്ന ബാൻഡ് ആക്കിമാറ്റിയത്. 4th ജനറേഷൻ ഗ്രൂപ്പുകളിലെ ഏറ്റവും പ്രശസ്തമായ ഗ്രൂപ്പാണ് സ്ട്രെയ് കിഡ്സ്. അവരുടെ വിഷ്വലും, ഹിപ്ഹോപ്പും-ഹെവി മെറ്റലും കലർത്തിയ ഗാനങ്ങളുമാണ് ഇവരെ വേറിട്ട് നിർത്തുന്നത്.

4 / 6
Enhyphen: എൻഹൈഫൻ രൂപം കൊണ്ട് നാല് വർഷമേ ആയിട്ടുള്ളെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റാൻ അവർക്ക് സാധിച്ചു. 2020 നവംബർ 30-ന് നിലവിൽ വന്ന ഈ 4th ജനറേഷൻ ഗ്രൂപ്പിന്റെ ആരാധകർ 'എൻജിൻ' എന്നാണ് അറിയപ്പെടുന്നത്. 'ഗിവൺ-ടേക്കൺ' എന്ന ഗാനമാണ് എൻഹൈഫൻന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായത്. ഹീ-സുങ്, സൊങ്-ഹൂൻ, സൂനോ, ജംഗ്-വോൻ, നിക്കി, ജേഹ്യുൻ, സങ്ഹൂൻ തുടങ്ങിയവരാണ് ഗ്രൂപ്പിലെ അംഗങ്ങൾ. സങ്ഹൂൻ ആണ് ലീഡർ. ദക്ഷിണ കൊറിയയിൽ വെച്ച് നടത്തിയ ഐ-ലാൻഡ് എന്ന ഷോയിലൂടെയാണ് എൻഹൈഫൻ അംഗങ്ങളെ തിരഞ്ഞെടുത്തത്.

5 / 6
New Jeans: കെ-പോപ്പിൽ പുതിയ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഗേൾ ഗ്രൂപ്പാണ് 'ന്യൂ ജീൻസ്‌'. 2022 ഓഗസ്റ്റ് 1-ന് നിലവിൽ വന്ന ഗ്രൂപ്പിന്റെ ആരാധകർ 'ബണ്ണീസ്' എന്ന പേരിൽ അറിയപ്പെടുന്നു. മിഞ്ചി, ഹാനി, ഡാനിയേൽ, ഹെയ്‌റിൻ, ഹ്യേയിൻ എന്നിവരാണ് ഗ്രൂപ്പിലെ അംഗങ്ങൾ. ഈ 4th ജനറേഷൻ ഗ്രൂപ്പിന്റെ ലീഡർ ഹ്യേയിനാണ്. 'സൂപ്പർ ഷൈ' എന്ന ഗാനമാണ് ന്യൂ ജീൻസിന് ജനശ്രദ്ധ നേടിക്കൊടുത്തത്. പുതുമയുള്ള ശബ്ദവും വ്യത്യസ്‌ത ശൈലിയുമാണ് വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇവരെ പ്രശസ്തരാക്കിയത്.

6 / 6