ഫഹദ് ഫാസിൽ ബോളിവുഡിലേക്ക്; അരങ്ങേറ്റം ഇംതിയാസ് അലി ചിത്രത്തിലൂടെ | Fahadh Faasil to Make Bollywood Debut in Imtiaz Ali Upcoming Film Malayalam news - Malayalam Tv9

Fahadh Faasil: ഫഹദ് ഫാസിൽ ബോളിവുഡിലേക്ക്; അരങ്ങേറ്റം ഇംതിയാസ് അലി ചിത്രത്തിലൂടെ

Updated On: 

04 Sep 2024 16:25 PM

Fahadh Faasil to Make Bollywood Debut: പ്രമുഖ ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലിയുടെ ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുന്നതെന്നാണ് വിവരം.

1 / 5മലയാളികൾക്ക് മാത്രമല്ല ഇന്ത്യയൊട്ടാകെ ഫാൻസുള്ളൊരു താരമാണ് ഫഹദ് ഫാസിൽ. ഈ വർഷം 'ആവേശം' എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച ഫഹദ് ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാൻ  തയ്യാറെടുക്കുകയാണ്.

മലയാളികൾക്ക് മാത്രമല്ല ഇന്ത്യയൊട്ടാകെ ഫാൻസുള്ളൊരു താരമാണ് ഫഹദ് ഫാസിൽ. ഈ വർഷം 'ആവേശം' എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച ഫഹദ് ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാൻ തയ്യാറെടുക്കുകയാണ്.

2 / 5

ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് റിപ്പോർട്ട്. കുറച്ച് മാസങ്ങളായി ഫഹദും ഇംതിയാസ് അലിയും തമ്മിൽ സിനിമയുടെ ചർച്ചകൾ നടന്നു വരുന്നതായാണ് വിവരം.

3 / 5

സിനിമയിലെ നായിക ഉൾപ്പടെയുള്ള റോളുകൾക്കായി കാസ്റ്റിംഗ് പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന.

4 / 5

ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രമായിരിക്കും ഇത്. ജബ് വി മെറ്റ്, റോക്ക്സ്റ്റാർ, ചംകീല, ലൗ ആജ് കൽ, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇംതിയാസ്.

5 / 5

ഫഹദ് ഫാസിലിന്റേതായി അണിയറയിൽ ഒട്ടേറെ ചിത്രങ്ങൾ, പല ഭാഷകളിലായി പുരോഗമിക്കുന്നു. മലയാളം ചിത്രം ബോഗയ്ൻവില്ല, തമിഴിൽ വേട്ടൈയ്യൻ, തെലുങ്കിൽ പുഷ്പ 2 തുടങ്ങിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

നിര്‍ജ്ജലീകരണത്തെ തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങൾ
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍