മലയാളികൾക്ക് മാത്രമല്ല ഇന്ത്യയൊട്ടാകെ ഫാൻസുള്ളൊരു താരമാണ് ഫഹദ് ഫാസിൽ. ഈ വർഷം 'ആവേശം' എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച ഫഹദ് ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാൻ തയ്യാറെടുക്കുകയാണ്.
ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് റിപ്പോർട്ട്. കുറച്ച് മാസങ്ങളായി ഫഹദും ഇംതിയാസ് അലിയും തമ്മിൽ സിനിമയുടെ ചർച്ചകൾ നടന്നു വരുന്നതായാണ് വിവരം.
സിനിമയിലെ നായിക ഉൾപ്പടെയുള്ള റോളുകൾക്കായി കാസ്റ്റിംഗ് പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന.
ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രമായിരിക്കും ഇത്. ജബ് വി മെറ്റ്, റോക്ക്സ്റ്റാർ, ചംകീല, ലൗ ആജ് കൽ, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇംതിയാസ്.
ഫഹദ് ഫാസിലിന്റേതായി അണിയറയിൽ ഒട്ടേറെ ചിത്രങ്ങൾ, പല ഭാഷകളിലായി പുരോഗമിക്കുന്നു. മലയാളം ചിത്രം ബോഗയ്ൻവില്ല, തമിഴിൽ വേട്ടൈയ്യൻ, തെലുങ്കിൽ പുഷ്പ 2 തുടങ്ങിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.