അമിതമായ മദ്യപാനം ഹൃദയത്തെ എങ്ങനെ ബാധിക്കും? ഇക്കാര്യങ്ങള്‍ അറിയാമോ? | Excessive Alcohol can have many negative effects on the heart, check details Malayalam news - Malayalam Tv9

Alcohol Side Effects : അമിതമായ മദ്യപാനം ഹൃദയത്തെ എങ്ങനെ ബാധിക്കും? ഇക്കാര്യങ്ങള്‍ അറിയാമോ?

Updated On: 

07 Jan 2025 12:03 PM

Alcohol Side Effects On Heart : ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് അമിതമായ മദ്യപാനം കാരണമാകും. അമിതമായ മദ്യപാനം ഒഴിവാക്കുക. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക. മദ്യപാനം എങ്ങനെയൊക്കെയാണ് ഹൃദയത്തിന് പ്രശ്‌നമാകുന്നതെന്ന് അറിയാമോ? ചിലത് പരിശോധിക്കാം

1 / 5മദ്യപാനം ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അമിതമായ മദ്യപാനം ഹൃദയത്തിന് എങ്ങനെയാണ് വെല്ലുവിളിയാകുന്നതെന്ന് അറിയാമോ ? അതില്‍ ചിലത് പരിശോധിക്കാം (Image Credits : Getty)

മദ്യപാനം ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അമിതമായ മദ്യപാനം ഹൃദയത്തിന് എങ്ങനെയാണ് വെല്ലുവിളിയാകുന്നതെന്ന് അറിയാമോ ? അതില്‍ ചിലത് പരിശോധിക്കാം (Image Credits : Getty)

2 / 5

അമിതമായി മദ്യപിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു തരം ഹൃദ്രോഗമാണ്‌ ആൽക്കഹോളിക് കാർഡിയോമയോപ്പതി. കൂടാതെ അമിതമായ മദ്യപാനം ഹൃദയത്തിൻ്റെ ഘടനയെയും പ്രവർത്തനത്തെയും തകരാറിലാക്കുമെന്നാണ് റിപ്പോര്‍ട്ട്‌ (Image Credits : Getty)

3 / 5

അമിതമായി മദ്യപിക്കുന്നത്‌ ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും. ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. അമിതമായി മദ്യം കഴിക്കുന്നത് രക്തത്തിലെ ട്രൈഗ്ലിസറൈഡിൻ്റെ അളവ് വർദ്ധിപ്പിക്കും. ഇത് ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോളുമായി ചേര്‍ന്ന് ആര്‍ട്ടെറി വാള്‍സില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും (Image Credits : Getty)

4 / 5

ഇങ്ങനെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാദ്ധ്യത വര്‍ധിപ്പിക്കുന്നു. അമിതമായ മദ്യപാനം അരിത്മിയയ്ക്കും കാരണമാകും (Image Credits : Getty)

5 / 5

അതുകൊണ്ട് മദ്യപാനം നിര്‍ത്തി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതാണ് അഭികാമ്യം. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ ചികിത്സയും തേടണം (Image Credits : Getty)

നിങ്ങളുടെ പങ്കാളി ടോക്സിക്കാണോ?
ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ്മ എത്തിപ്പിടിച്ച അസാമാന്യ റെക്കോർഡ്
ഈ അലർജിയുണ്ടോ? പാഷൻ ഫ്രൂട്ടിൽ കഴിക്കരുത്
കിരീടനേട്ടത്തില്‍ ഇന്ത്യയ്ക്ക് കരുത്തായവര്‍-