ദക്ഷിണേന്ത്യയില്‍ മാത്രം കാണപ്പെടുന്ന വരയാടുകൾ തമിഴ്‌നാട്ടിലെയും കേരളത്തിലെയും കിഴക്കന്‍, പശ്ചിമഘട്ട മലനിരകളിലാണ് കൂടുതലായി കാണപ്പെടുന്നത്.
1,200 മുതല്‍ 2,600 മീറ്റര്‍ വരെ ഉയരത്തില്‍ താമസിക്കുന്നതിനാണ് ഇവ കൂടുതലും ഇഷ്ടപ്പെടുന്നത്.
80 മുതൽ 100 കിലോഗ്രാം വരെ ഭാരവും ഏകദേശം 100 സെൻ്റീമീറ്റർ ഉയരവുമുള്ള ഇവയിൽ പ്രായപൂർത്തിയായ ആണാടുകൾ പെണ്ണാടുകളേക്കാൾ വലുതാണ്.
െഎ.യു.സി.എൻ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇതും ഉൾപ്പെടുന്നു. കൂടാതെ, 1972-ലെ വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ) ആക്ടിൻ്റെ ഷെഡ്യൂൾ I പ്രകാരം ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്ന മൃഗമാണിത്.