5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Eight Second Law: എട്ട് സെക്കൻഡിലധികം ഗോൾ കീപ്പർ പന്ത് പിടിച്ചുനിന്നാൽ എതിർ ടീമിന് കോർണർ; സമയം കൊല്ലലിന് ഇനി നൽകേണ്ടത് വലിയ വില

Goalkeeper Eight Second Law: എട്ട് സെക്കൻഡിലധികം ഗോൾ കീപ്പർമാർ പന്ത് പിടിച്ചുനിന്നാൽ എതിർ ടീമിന് ഇനിമുതൽ ഒരു കോർണർ ലഭിക്കും. വരുന്ന സീസൺ മുതൽ ഈ നിയമം നിലവിൽ വരും. ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് ആണ് നിയമം പാസാക്കിയത്.

abdul-basith
Abdul Basith | Published: 02 Mar 2025 18:14 PM
ഗോൾ കീപ്പർമാരുടെ സമയം കൊല്ലൽ തന്ത്രങ്ങൾക്ക് ഇനി വില നൽകേണ്ടിവരുന്നത് ഒരു കോർണർ. എട്ട് സെക്കൻഡിലധികം നേരം ഗോൾകീപ്പർ പന്ത് പിടിച്ചുനിന്നാൽ എതിർ ടീമിന് ഒരു കോർണർ അനുവദിക്കുമെന്നതാണ് പുതിയ നിയമം. ശനിയാഴ്ച ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് ആണ് നിയമം പാസാക്കിയത്. (Image Courtesy- Social Media)

1 / 5
നേരത്തെ, ഗോൾ കീപ്പർമാർ ആറ് സെക്കൻഡിലധികം നേരം പന്ത് പിടിച്ചുനിന്നാൽ എതിർ ടീമിന് ഒരു ഇൻഡയറക്റ്റ് ഫ്രീ കിക്ക് ആണ് അനുവദിച്ചിരുന്നത്. നിയമത്തിലെ 12.2 വകുപ്പനുസരിച്ചായിരുന്നു ഇത്. എന്നാൽ, ഇനിമുതൽ എട്ട് സെക്കൻഡിലധികം പന്ത് പിടിച്ചുനിന്നാൽ എതിർ ടീമിന് കോർണർ അനുവദിക്കും. അടുത്ത സീസണിലാവും ഈ നിയമം നിലവിൽ വരിക. (Image Courtesy- Social Media)

2 / 5
ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിൻ്റെ വാർഷിക പൊതുയോഗത്തിൽ വച്ചാണ് തീരുമാനം. പുതിയ നിയമവുമായി ബന്ധപ്പെട്ട് അതാത് ടീമുകളുടെ ക്യാപ്റ്റന്മാർക്ക് മാത്രമേ റഫറിയെ സമീപിക്കാൻ അനുവാദമുള്ളൂ എന്നും പൊതുയോഗത്തിൽ വച്ച് ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് അറിയിച്ചു. (Image Courtesy- Unsplash)

3 / 5
നിലവിലെ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ നിയമം സ്വീകരിച്ചിട്ടുണ്ട്. 2024 യൂറോ കപ്പിലും ഈ നിയമം പരീക്ഷിച്ചിരുന്നു. ഈ വർഷം ജൂണിൽ ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകപ്പിൽ ഈ നിയമമാവും പരീക്ഷിക്കുക. തത്സമയ ലൈവ് ട്രാൻസ്മിഷനായി റഫറിമാർ ബോഡി ക്യാമറ ഉപയോഗിക്കുന്ന ട്രയൽസ് ക്ലബ് ലോകകപ്പിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. (Image Courtesy- Social Media)

4 / 5
ഐറിഷ് ഫുട്ബോൾ അസോസിയേഷനാണ് യോഗത്തിന് ആതിഥ്യം വഹിച്ചത്. ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിൻ്റെ 139ആമത് വാർഷിക യോഗമാണ് ശനിയാഴ്ച നടന്നത്. യോഗത്തിൽ ഏകപക്ഷീയമായാണ് നിയമ പരിഷ്കാരത്തിന് തീരുമാനമായത്. വരുന്ന സീസൺ മുതൽ എല്ലാ ടൂർണമെൻ്റുകളിലും ഈ നിയമം നിലവിൽ വരും. (Image Courtesy- Unspalsh)

5 / 5