താരന്‍ കളയാന്‍ വീട്ടിലുണ്ട് പോംവഴി; ഇത് പരീക്ഷിച്ചോളൂ | effective home remedies for getting rid of dandruff Malayalam news - Malayalam Tv9

Dandruff: താരന്‍ കളയാന്‍ വീട്ടിലുണ്ട് പോംവഴി; ഇത് പരീക്ഷിച്ചോളൂ

shiji-mk
Published: 

07 Feb 2025 22:23 PM

Dandruff Removal: താരന്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണോ നിങ്ങള്‍? താരന്‍ അകറ്റുന്നതിനായി പലരും പല വഴികളും പരീക്ഷിക്കാറുണ്ട്. അവയെല്ലാം തത്കാലത്തേക്ക് ആശ്വാസം നല്‍കുമെങ്കിലും താരന്‍ പൂര്‍ണായി അകലുന്നില്ല. വീട്ടില്‍ തന്നെയുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് താരനെ അകറ്റാവുന്നതാണ്.

1 / 5ഒരുതരത്തിലുള്ള ഫംഗല്‍ ഇന്‍ഫെക്ഷനാണ് താരന്‍. താരന്‍ മുടിയുടെ ആരോഗ്യത്തെ മാത്രമല്ല ചര്‍മ്മത്തിന് ദോഷം ചെയ്യുന്നുണ്ട്. ചര്‍മ്മത്തിന് ചൊറിച്ചിലും പുരികം കൊഴിഞ്ഞുപോകുന്നതുമെല്ലാം താരന്‍ വര്‍ധിക്കുന്നത് മൂലം ഉണ്ടാകുന്നത്. താരനെ ഇല്ലാതാക്കാന്‍ വീട്ടുവൈദ്യത്തില്‍ പറയുന്നത് എന്തെന്ന് നോക്കാം. (Image Credits: Freepik)

ഒരുതരത്തിലുള്ള ഫംഗല്‍ ഇന്‍ഫെക്ഷനാണ് താരന്‍. താരന്‍ മുടിയുടെ ആരോഗ്യത്തെ മാത്രമല്ല ചര്‍മ്മത്തിന് ദോഷം ചെയ്യുന്നുണ്ട്. ചര്‍മ്മത്തിന് ചൊറിച്ചിലും പുരികം കൊഴിഞ്ഞുപോകുന്നതുമെല്ലാം താരന്‍ വര്‍ധിക്കുന്നത് മൂലം ഉണ്ടാകുന്നത്. താരനെ ഇല്ലാതാക്കാന്‍ വീട്ടുവൈദ്യത്തില്‍ പറയുന്നത് എന്തെന്ന് നോക്കാം. (Image Credits: Freepik)

2 / 5കടുക്- കടുക് അരച്ച് തലയില്‍ പുരട്ടുന്നത് താരനെ അകറ്റാന്‍ സഹായിക്കും. കടുക് ശിരോചര്‍മത്തില്‍ പുരട്ടുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍ അത് സാധാരണമാണ്, ഭയപ്പെടേണ്ടതില്ല. നേരിട്ട് പുരട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തൈരില്‍ ചേര്‍ത്ത് കടുക്ക് തലയില്‍ പുരട്ടാവുന്നതാണ്. (Image Credits: Freepik)

കടുക്- കടുക് അരച്ച് തലയില്‍ പുരട്ടുന്നത് താരനെ അകറ്റാന്‍ സഹായിക്കും. കടുക് ശിരോചര്‍മത്തില്‍ പുരട്ടുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍ അത് സാധാരണമാണ്, ഭയപ്പെടേണ്ടതില്ല. നേരിട്ട് പുരട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തൈരില്‍ ചേര്‍ത്ത് കടുക്ക് തലയില്‍ പുരട്ടാവുന്നതാണ്. (Image Credits: Freepik)

3 / 5ആര്യവേപ്പില- ആര്യവേപ്പില അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്. ആര്യവേപ്പില തൈരില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ശേഷം തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് തല കഴുകുന്നതാണ് ഉത്തമം. (Image Credits: Freepik)

ആര്യവേപ്പില- ആര്യവേപ്പില അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്. ആര്യവേപ്പില തൈരില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ശേഷം തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് തല കഴുകുന്നതാണ് ഉത്തമം. (Image Credits: Freepik)

4 / 5

ഉലുവ- ഫംഗല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാന്‍ ഉലുവ സഹായിക്കും. അതിനാല്‍ ഉലുവ കുതിര്‍ത്ത് തലയില്‍ പുരട്ടാവുന്നതാണ്. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും. (Image Credits: Freepik)

5 / 5

മേല്‍പ്പറഞ്ഞിരിക്കുന്ന രീതികളെല്ലാം പരീക്ഷിക്കുന്നതിന് മുമ്പ് അവ മൂലം നിങ്ങള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക. (Image Credits: Freepik)

പതിവായി പെെനാപ്പിൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പഞ്ചസാര എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്?
സാരിയില്‍ സുന്ദരിയായി എസ്തര്‍ അനില്‍
ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ ഇവ കഴിക്കൂ