ചൂടുചായ കുടിച്ച് നാവ് പൊള്ളിയോ? എങ്കിൽ ഈ വിദ്യകള്‍ ഒന്ന്‌ പരീക്ഷിച്ചു നോക്കൂ | Easy Home Remedies to Soothe and Heal a Burned Tongue Quickly Malayalam news - Malayalam Tv9

ചൂടുചായ കുടിച്ച് നാവ് പൊള്ളിയോ? എങ്കിൽ ഈ വിദ്യകള്‍ ഒന്ന്‌ പരീക്ഷിച്ചു നോക്കൂ

Updated On: 

23 Aug 2024 17:23 PM

Easy Remedies to Heal Burned Tongue: ചൂട് ചായയും പാലും കാപ്പിയുമൊക്കെ കുടിക്കുമ്പോൾ വായ പൊള്ളി പോകാറില്ലേ? ഇത് സ്വാഭാവികമാണ്. എന്നാൽ ഇതിന്റെ വേദനയും നീറ്റലും ആണ് അസഹനീയം. ഇനി അത് ഭയക്കേണ്ട. ഇതിനും ചില പരിഹാരമാർഗങ്ങൾ ഉണ്ട്.

1 / 5മിക്കവരും അനുഭവിച്ചിട്ടുണ്ടാവുന്ന ഒരു പ്രശ്നമാണ് ചൂട് ചായയോ പാലോ കുടിക്കുമ്പോൾ നാവ് പൊള്ളുന്നത്. എത്ര ശ്രദ്ധിക്കാൻ ശ്രമിച്ചാലും നമ്മൾ വീണ്ടും ഈ അബദ്ധം ചെയ്യും. എന്നാൽ,ഈ പൊള്ളലും നീറ്റലും പെട്ടെന്ന് മാറുന്നതിന് ചില മാർഗങ്ങളുണ്ട്. അതെന്തെല്ലാമെന്ന് നോക്കാം.

മിക്കവരും അനുഭവിച്ചിട്ടുണ്ടാവുന്ന ഒരു പ്രശ്നമാണ് ചൂട് ചായയോ പാലോ കുടിക്കുമ്പോൾ നാവ് പൊള്ളുന്നത്. എത്ര ശ്രദ്ധിക്കാൻ ശ്രമിച്ചാലും നമ്മൾ വീണ്ടും ഈ അബദ്ധം ചെയ്യും. എന്നാൽ,ഈ പൊള്ളലും നീറ്റലും പെട്ടെന്ന് മാറുന്നതിന് ചില മാർഗങ്ങളുണ്ട്. അതെന്തെല്ലാമെന്ന് നോക്കാം.

2 / 5

തേൻ: നാവിൽ പൊള്ളലേറ്റാൽ പെട്ടെന്ന് തേൻ ഉപയോഗിക്കുന്നത് നല്ലതാണ്. പൊള്ളലേറ്റ ഉടനെ തേൻ കഴിക്കുകയോ പുരട്ടുകയോ ചെയ്യാം. ഒരു ടീസ്പൂൺ തേനെടുത്ത് വായിൽ ഒഴിക്കുക. ഉടനെ അത് ഇറക്കാതെ അൽപ നേരം വായിൽ വെച്ചശേഷം ഇറക്കുക.

3 / 5

പുതിന: പുതിനയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്, ഇവ പൊള്ളലേറ്റ ഭാഗത്തെ മരവിപ്പിക്കുന്നു. കൂടാതെ പുതിനയിൽ ആന്റി-ബാക്റ്റീരിയൽ ഗുണങ്ങളും ഉണ്ട്. പുതിന അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക. അൽപ സമയം വെച്ചതിനു ശേഷം കഴുകി കളയാം.

4 / 5

തണുത്ത പാൽ: പൊള്ളലേറ്റ ഉടൻ ഉപയോഗിക്കാവുന്ന ഒന്നാണ് തണുത്ത പാൽ. പൊള്ളലേറ്റാൽ പെട്ടെന്ന് തന്നെ തണുത്ത പാൽ കുടിക്കുന്നത് നീറ്റൽ കുറയ്ക്കുന്നതിനും അസ്വസ്ഥത അകറ്റാനും സഹായിക്കും. കൂടാതെ തണുത്ത തൈര്, ഐസ്ക്രീം, കേക്ക് എന്നിവ കഴിക്കുന്നതും നാവിലെ പൊള്ളൽ ശമിപ്പിക്കാൻ സഹായിക്കും.

5 / 5

കറ്റാർവാഴ: ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് കറ്റാർവാഴ. ആന്റി-ബാക്റ്റീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, പൊള്ളലേറ്റ ഭാഗത്ത് ഉടൻ തന്നെ കറ്റാർവാഴ പുരട്ടുന്നത് നല്ലതാണ്. കറ്റാർവാഴ ചെടിയിൽ നിന്നെടുത്ത ജെൽ പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നത് തണുപ്പ് നൽകുകയും അണുബാധ തടയാൻ സഹായിക്കുകയും ചെയ്യുന്നു.

Related Stories
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ