5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ചൂടുചായ കുടിച്ച് നാവ് പൊള്ളിയോ? എങ്കിൽ ഈ വിദ്യകള്‍ ഒന്ന്‌ പരീക്ഷിച്ചു നോക്കൂ

Easy Remedies to Heal Burned Tongue: ചൂട് ചായയും പാലും കാപ്പിയുമൊക്കെ കുടിക്കുമ്പോൾ വായ പൊള്ളി പോകാറില്ലേ? ഇത് സ്വാഭാവികമാണ്. എന്നാൽ ഇതിന്റെ വേദനയും നീറ്റലും ആണ് അസഹനീയം. ഇനി അത് ഭയക്കേണ്ട. ഇതിനും ചില പരിഹാരമാർഗങ്ങൾ ഉണ്ട്.

nandha-das
Nandha Das | Updated On: 23 Aug 2024 17:23 PM
മിക്കവരും അനുഭവിച്ചിട്ടുണ്ടാവുന്ന ഒരു പ്രശ്നമാണ് ചൂട് ചായയോ പാലോ കുടിക്കുമ്പോൾ നാവ് പൊള്ളുന്നത്. എത്ര ശ്രദ്ധിക്കാൻ ശ്രമിച്ചാലും നമ്മൾ വീണ്ടും ഈ അബദ്ധം ചെയ്യും. എന്നാൽ,ഈ പൊള്ളലും നീറ്റലും പെട്ടെന്ന് മാറുന്നതിന് ചില മാർഗങ്ങളുണ്ട്. അതെന്തെല്ലാമെന്ന് നോക്കാം.

1 / 5
തേൻ: നാവിൽ പൊള്ളലേറ്റാൽ പെട്ടെന്ന് തേൻ ഉപയോഗിക്കുന്നത് നല്ലതാണ്. പൊള്ളലേറ്റ ഉടനെ തേൻ കഴിക്കുകയോ പുരട്ടുകയോ ചെയ്യാം. ഒരു ടീസ്പൂൺ തേനെടുത്ത് വായിൽ ഒഴിക്കുക. ഉടനെ അത് ഇറക്കാതെ അൽപ നേരം വായിൽ വെച്ചശേഷം ഇറക്കുക.

2 / 5
പുതിന: പുതിനയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്, ഇവ പൊള്ളലേറ്റ ഭാഗത്തെ മരവിപ്പിക്കുന്നു. കൂടാതെ പുതിനയിൽ ആന്റി-ബാക്റ്റീരിയൽ ഗുണങ്ങളും ഉണ്ട്.  പുതിന അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക. അൽപ സമയം വെച്ചതിനു ശേഷം കഴുകി കളയാം.

3 / 5
തണുത്ത പാൽ: പൊള്ളലേറ്റ ഉടൻ ഉപയോഗിക്കാവുന്ന ഒന്നാണ് തണുത്ത പാൽ. പൊള്ളലേറ്റാൽ പെട്ടെന്ന് തന്നെ തണുത്ത പാൽ കുടിക്കുന്നത് നീറ്റൽ കുറയ്ക്കുന്നതിനും അസ്വസ്ഥത അകറ്റാനും സഹായിക്കും. കൂടാതെ തണുത്ത തൈര്, ഐസ്ക്രീം, കേക്ക് എന്നിവ കഴിക്കുന്നതും നാവിലെ പൊള്ളൽ ശമിപ്പിക്കാൻ സഹായിക്കും.

4 / 5
കറ്റാർവാഴ: ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് കറ്റാർവാഴ. ആന്റി-ബാക്റ്റീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, പൊള്ളലേറ്റ ഭാഗത്ത് ഉടൻ തന്നെ കറ്റാർവാഴ പുരട്ടുന്നത് നല്ലതാണ്. കറ്റാർവാഴ ചെടിയിൽ നിന്നെടുത്ത ജെൽ പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നത് തണുപ്പ് നൽകുകയും അണുബാധ തടയാൻ സഹായിക്കുകയും ചെയ്യുന്നു.

5 / 5