വെറുംവയറ്റിൽ വെളുത്തുള്ളി ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

വെറുംവയറ്റിൽ വെളുത്തുള്ളി ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങൾ

Published: 

16 Apr 2024 10:45 AM

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലീനിയം, നാരുകൾ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പർ, പൊട്ടാസ്യം ഉൾപ്പെടെയുള്ള നിരവധി ആൻറി ഓക്‌സിഡൻറുകൾ അടങ്ങിയതാണ് വെളുത്തുള്ളി. അതിനാൽ വെറും വയറ്റിൽ വെളുത്തുള്ളി ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ എന്താണെന്ന് നോക്കാം.

1 / 6വിറ്റാമിൻ

വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ വെളുത്തുള്ളി ജ്യൂസ് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.

2 / 6

വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാൻ ഇവ ഗുണം ചെയ്യും.

3 / 6

വയറിലെ അണുബാധകൾ ചെറുക്കുന്നതിനും ഗ്യാസ്, വയറു വീർത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്കും വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

4 / 6

രാവിലെ വെറുംവയറ്റിൽ വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു.

5 / 6

വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആൻറിബാക്ടീരിയൽ ശ്വാസകോശ സംബന്ധമായ വിഷമതകൾക്ക് ആശ്വാസമാകും.

6 / 6

വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്. ഇവ രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version