ചെറുനാരങ്ങയും മഞ്ഞളും കുരുമുളകും ചേര്‍ത്ത് വെള്ളം കുടിക്കുന്നത് തന്നെയാണ് ഈ വേനലില്‍ കുടിക്കാന്‍ പറ്റുന്ന നല്ലൊരു ഡ്രിങ്ക്.
മഞ്ഞൾ
പ്രതിരോധശേഷി കൂട്ടാന്‍ നല്ലൊരു മാര്‍ഗം കൂടിയാണ് ഈ പാനീയം. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങയോടൊപ്പം കുരുമുളകും മഞ്ഞളും കൂടി ചേര്‍ത്ത് കുടിച്ചാല്‍ പ്രതിരോധിശേഷി വര്‍ധിക്കും.
ഇനിയിപ്പോള്‍ തൊണ്ടവേദനയുണ്ടെങ്കില്‍ ചെറുചൂടുവെള്ളത്തില്‍ നാരാങ്ങാ നീരും ഒരു നുള്ള് മഞ്ഞളും കുരുമുളകും ചേര്‍ത്ത് കുടിച്ചാല്‍ മതി.
നാരങ്ങ നമ്മള്‍ പല അസുഖങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ നാരങ്ങ കൊണ്ട് നിങ്ങളുടെ ദഹന പ്രശ്‌നവും പമ്പ കടക്കും. മഞ്ഞളും കുരുമുളകുമാണെങ്കിലോ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമം.
വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണം തടയാന്‍ നല്ലൊരു മാര്‍ഗം കൂടിയാണ് ഇവ മൂന്നും ചേര്‍ത്ത് വെള്ളം കുടിക്കുന്നത്.
നാരങ്ങയും മഞ്ഞളും ചേര്‍ത്ത വെള്ളം കുടിക്കുന്നത് വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത തടയും.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നല്ലൊരു മാര്‍ഗം കൂടിയാണ് ഈ പാനീയം.
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഈ പാനീയം ചര്‍മ്മത്തിനും വളരെ നല്ലതാണ്.