5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Parvathy Thiruvothu: ‘ടോക്സിക്ക്’ ആണ് വിഷയം; ഗീതു മോഹൻദാസിനെ പാർവതി അൺഫോളോ ചെയ്തോ?

Parvathy Thiruvothu Unfollows Geethu Mohandas: ടോക്സികിന്‍റെ ടീസറിൽ നായകനായ യാഷ് സ്ത്രീകളെ എടുത്തുയര്‍ത്തുന്നതും, മദ്യം ശരീരത്തില്‍ ഒഴിക്കുന്നതുമടക്കമുള്ള രംഗങ്ങൾ ഉൾപ്പെട്ടതാണ് നിലവിലെ ചർച്ചകൾക്ക് വഴിവെച്ചത്.

nandha-das
Nandha Das | Published: 09 Jan 2025 15:48 PM
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ടോക്സിക്'. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണ് പുകയുന്നത്. ഇതിനിടെ, നടി പാര്‍വതി തിരുവോത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ചിത്രവും ചർച്ചയാകുന്നു. (Image Credits: Facebook)

1 / 5
ചുണ്ടിൽ പാവകൾക്കും മറ്റും വയ്ക്കുന്ന തരത്തിലുള്ള കണ്ണിന്റെ സ്റ്റിക്കർ വെച്ച്, താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന ചിത്രമാണ് പാര്‍വതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. നടിയുടെ ചിത്രത്തിന് താഴെ ടോക്സികിനെയും ഗീതു മോഹന്‍ദാസിനെയും കുറിച്ചുള്ള ചർച്ചകളാണ് കമന്റുകളിൽ നിറയുന്നത്. 'ആത്മാവും ഹൃദയവുമായ ഗീതുവിനെ പാര്‍വതി അണ്‍ഫോളോ ചെയ്തോ' എന്ന് തുടങ്ങിയ കമന്റുകൾ വരുന്നുണ്ട്. (Image Credits: Parvathy Instagram)

2 / 5
പാർവതി ഗീതു മോഹൻദാസിനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തുവെന്നാണ് ആരാധകർ പറയുന്നത്. ഇത് സാധൂകരിക്കുന്ന രീതിയിലുള്ള പല ചിത്രങ്ങളും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്. ടോക്സിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണിതെന്ന് പലരും അഭിപ്രായപ്പെടുന്നു.  (Image Credits: Parvathy Instagram)

3 / 5
അതേസമയം, നേരത്തെ മമ്മൂട്ടി നായകനായ 'കസബ' എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടി ഗീതു മോഹൻദാസ് രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ ഗീതുവിന്റെ 'ടോക്സിക്'ന്റെ ടീസർ പുറത്തുവന്നതോടെ 'സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തിയോ?' എന്ന് ചോദിച്ചുകൊണ്ട് കസബയുടെ സംവിധായകൻ നിതിൻ രഞ്ജി പണിക്കറും രംഗത്തെത്തിയിട്ടുണ്ട്.  (Image Credits: Facebook)

4 / 5
ടോക്സികിന്‍റെ ടീസറിൽ നായകനായ യാഷ് സ്ത്രീകളെ എടുത്തുയര്‍ത്തുന്നതും, മദ്യം ശരീരത്തില്‍ ഒഴിക്കുന്നതുമടക്കമുള്ള രംഗങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് കാരണമായത്.  (Image Credits: Facebook)

5 / 5