ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട അംബാനി സ്കൂളിൽ പഠിക്കാൻ ലക്ഷങ്ങൾ ഫീസ്; അല്ലിക്കായി പൃഥ്വിയും സുപ്രിയയും ചെലവിട്ട തുക അറിയണോ? | do you Know The Fee Structure Of Bollywood's Favourite Dhirubhai Ambani International School and how much prithviraj spent as fees for daughters admission Malayalam news - Malayalam Tv9

Prithviraj Sukumaran: ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട അംബാനി സ്കൂളിൽ പഠിക്കാൻ ലക്ഷങ്ങൾ ഫീസ്; അല്ലിക്കായി പൃഥ്വിയും സുപ്രിയയും ചെലവിട്ട തുക അറിയണോ?

Published: 

22 Dec 2024 20:46 PM

Bollywood's Favourite Dhirubhai Ambani International School: പൃഥ്വിരാജിന്റെ മകൾ അലംകൃതയും ധീരുഭായ് അംബാനി സ്കൂളിലാണ് പഠിക്കുന്നത് എന്ന്. ഇതിന് പിന്നാലെ അംബാനി സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തിരയുകയാണ് ആളുകൾ. മിക്ക ആളുകൾക്കും അറിയേണ്ടത് അംബാനി സ്കൂളിൽ പഠിക്കാൻ എത്ര ഫീസാണ് വേണ്ടത് എന്നാണ്

1 / 5കഴിഞ്ഞ ദിവസം ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വാർഷികാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇതിനു പ്രധാന കാരണം ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട സ്കൂളാണ് എന്നതാണ്. മിക്ക താരങ്ങളുടെ മക്കളും ഇവിടെയാണ് പഠിക്കുന്നത്. (image credits:instagram)

കഴിഞ്ഞ ദിവസം ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വാർഷികാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇതിനു പ്രധാന കാരണം ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട സ്കൂളാണ് എന്നതാണ്. മിക്ക താരങ്ങളുടെ മക്കളും ഇവിടെയാണ് പഠിക്കുന്നത്. (image credits:instagram)

2 / 5

പരിപാടിക്ക് ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ജെനീല, റിതേഷ് ദേശ്മുഖ് തുടങ്ങിയ ബോളിവുഡിലെ താരങ്ങളൊക്കെ എത്തിയിരുന്നു.ഇവരുടെ മക്കൾ എല്ലാം ഇവിടെയാണ് പഠിക്കുന്നത്. എന്നാൽ മലയാളികൾക്കിടയിൽ ഇത് വൈറലായത് ഇത് കൊണ്ട് അല്ല. മലയാളിയുടെ പ്രിയ താരം പൃഥ്വിരാജും ഭാര്യ സുപ്രിയയും വാർഷികാഘോഷത്തിന് എത്തി എന്നതാണ്. (image credits:instagram)

3 / 5

ഇതിനു പിന്നാലെയാണ് അറിയുന്നത് പൃഥ്വിരാജിന്റെ മകൾ അലംകൃതയും ധീരുഭായ് അംബാനി സ്കൂളിലാണ് പഠിക്കുന്നത് എന്ന്. ഇതിന് പിന്നാലെ അംബാനി സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തിരയുകയാണ് ആളുകൾ. മിക്ക ആളുകൾക്കും അറിയേണ്ടത് അംബാനി സ്കൂളിൽ പഠിക്കാൻ എത്ര ഫീസാണ് വേണ്ടത് എന്നാണ്... (image credits:instagram)

4 / 5

നിത അംബാനിയാണ് ധീരുഭായ് അംബാനി സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന്റെ വെബാ സൈറ്റ് അനുസരിച്ച് ധീരുഭായ് ഇന്റർനാഷണൽ സ്കൂളിന്റെ ഫീസ് ഘടന പ്രീ പ്രീ- പ്രൈമറി മുതൽ സീനയർ സെക്കൻഡറി വരെ വ്യത്യസ്തമാണ്. കെ ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഒരു വർഷത്തെ ഫീസ് 1.70 ലക്ഷം രൂപ. (image credits:instagram)

5 / 5

പ്രതിമാസ ഫീസിനെക്കുറിച്ച് പറയുകയാണെങ്കിൽ 14000 രൂപ. 8 മുതൽ 10 വരെ ക്ലാസുകളിലെ വാർഷിക ഫീസ് 5.9 ലക്ഷം രൂപ. 11, 12 ക്ലാസുകൾക്ക് ഏകദേശം 9.65 ലക്ഷം രൂപ. ഇതനുസരിച്ച് നോക്കുമ്പോൾ അല്ലിക്കായി പൃഥ്വിയും സുപ്രിയയും ചെലവിടുന്നത് 1.70 ലക്ഷം രൂപയാണ്. (image credits:instagram)

ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയവര്‍
രണ്ടാം ടി20യിൽ അഭിഷേക് ശർമ്മയില്ല; ടീം ന്യൂസ് ഇങ്ങനെ
മലയാളി തനിമയിൽ കീർത്തി സുരേഷും ആന്റണിയും
പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം