സഞ്ജുവിന്റെ വഴികള്‍ അടഞ്ഞിട്ടില്ല; ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ ഇനിയും സാധ്യതകള്‍ | Do Sanju Samson Still Have Chance Enter Champions Trophy 2025 India Squad Check How It Possible Malayalam news - Malayalam Tv9

Sanju Samson : സഞ്ജുവിന്റെ വഴികള്‍ അടഞ്ഞിട്ടില്ല; ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ ഇനിയും സാധ്യതകള്‍

Updated On: 

22 Jan 2025 16:30 PM

ICC Champions trophy 2025 : സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ നിരാശയിലാണ്. സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടാന്‍ ഇനിയും നേരിയ സാധ്യത അവശേഷിക്കുന്നുണ്ട്. ഇന്ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സഞ്ജുവിന് നിര്‍ണായകമാണ്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

1 / 5ഏതാനും ദിവസം മുമ്പാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടാതെ പോയ പ്രമുഖ താരങ്ങള്‍. സ്‌ക്വാഡില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ ഇനിയും സാധ്യതകളുണ്ട് (Image Credits : PTI)

ഏതാനും ദിവസം മുമ്പാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടാതെ പോയ പ്രമുഖ താരങ്ങള്‍. സ്‌ക്വാഡില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ ഇനിയും സാധ്യതകളുണ്ട് (Image Credits : PTI)

2 / 5

രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ,അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലിടം നേടിയത്. രോഹിതാണ് ക്യാപ്റ്റന്‍. ഗില്‍ വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്ത് പ്രധാന വിക്കറ്റ് കീപ്പര്‍ (Image Credits : PTI)

3 / 5

ഏതെങ്കിലും താരത്തിന് പരിക്കേല്‍ക്കുകയോ, ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുകയോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാലോ ടീമുകള്‍ക്ക് നിലവിലെ സ്‌ക്വാഡില്‍ മാറ്റം വരുത്താം. ഫെബ്രുവരി 11 വരെയാണ് ഇതിനുള്ള സമയപരിധി അനുവദിച്ചിരിക്കുന്നത്. ഇതാണ് സഞ്ജുവിന് അടക്കം നേരിയ സാധ്യതകള്‍ സൃഷ്ടിക്കുന്നത് (Image Credits : PTI)

4 / 5

ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് മാത്രമാണ് ഒരു ആശങ്ക. മറ്റ് താരങ്ങള്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ ഇനി മാറ്റം വരുത്താന്‍ സാധ്യത കുറവാണെന്നതാണ് ഒരു യാഥാര്‍ത്ഥ്യം (Image Credits : PTI)

5 / 5

എങ്കിലും ഇന്ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സഞ്ജുവിന് നിര്‍ണായകമാണ്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ വിമര്‍ശകര്‍ക്കുള്ള കൃത്യമായ മറുപടിയാകും അത്. ടി20 പരമ്പരയില്‍ സഞ്ജുവും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകാനാണ് സാധ്യത. സഞ്ജുവാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ (Image Credits : PTI)

ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ