എല്ലാ ഷോപ്പിലും കേറി ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യേണ്ട, അവസാനം എല്ലാം പോയെന്ന് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല | do not share personal phone numbers in shopping malls and shops, it can cause you to lose money Malayalam news - Malayalam Tv9

Phone Numbers in shops: എല്ലാ ഷോപ്പിലും കേറി ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യേണ്ട, അവസാനം എല്ലാം പോയെന്ന് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല

Published: 

22 Aug 2024 20:30 PM

Online Fraud: ഒരുവിധം എല്ലാ മാളുകളും ഷോപ്പുകളിലുമെല്ലാം പണം നല്‍കുമ്പോള്‍ നമ്മുടെ മൊബൈല്‍ നമ്പറും ആവശ്യപ്പെടാറുണ്ട്. അവര്‍ ചോദിക്കുന്ന മുറയ്ക്ക് തന്നെ നമ്മള്‍ നമ്പറും പറഞ്ഞുകൊടുക്കും. എന്തിനാണ് ഈ നമ്പര്‍ എന്ന് ആരെങ്കിലും തിരിച്ച് ചോദിച്ചിട്ടുണ്ടോ?

1 / 5ഷോപ്പിങ് മാളുകളും ഷോപ്പുകളുമെല്ലാം അവരുടെ ഡാറ്റാ ബേസ് നിര്‍മിക്കുന്നതിനായാണ് നമ്പറുകള്‍ ശേഖരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നമ്പര്‍ നല്‍കേണ്ട ഒരു കാര്യവും ഇല്ല. പലരും ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്നത് യുപിഐ അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറുകളായിരിക്കാം. (TV9 Bharatvarsh Image)

ഷോപ്പിങ് മാളുകളും ഷോപ്പുകളുമെല്ലാം അവരുടെ ഡാറ്റാ ബേസ് നിര്‍മിക്കുന്നതിനായാണ് നമ്പറുകള്‍ ശേഖരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നമ്പര്‍ നല്‍കേണ്ട ഒരു കാര്യവും ഇല്ല. പലരും ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്നത് യുപിഐ അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറുകളായിരിക്കാം. (TV9 Bharatvarsh Image)

2 / 5

നമ്മള്‍ നല്‍കുന്ന നമ്പറുകള്‍ മറ്റൊരാള്‍ക്ക് ലഭിക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പുവരുത്താന്‍ സാധിക്കും. ഈ നമ്പറുകള്‍ തട്ടിപ്പ് സംഘത്തിന്റെ കയ്യില്‍ ലഭിച്ചാലുള്ള കാര്യം പറയേണ്ടതില്ലല്ലോ. ഇങ്ങനെ ഉപഭോക്താക്കളുടെ നമ്പറുകള്‍ മൂന്നാമതൊരാളുമായ പങ്കിടുന്നത് ഗുരുതരമായ കുറ്റമാണ്. (Tv9 Marathi Image)

3 / 5

ഓണക്കാലമായത് കൊണ്ട് തന്നെ തട്ടിപ്പ് സംഘങ്ങള്‍ ആളുകളെ വലവീശി പിടിക്കാനിറങ്ങും. ഫോണിലേക്ക് അറിയാത്ത ആളുകളില്‍ നിന്നോ നമ്പറുകളില്‍ നിന്നോ വരുന്ന കോളുകളോടും സന്ദേശങ്ങളോടും കടക്ക് പുറത്തെന്ന് പറയാന്‍ നിങ്ങള്‍ക്ക് സാധിക്കണം. (TV9 Marathi Image)

4 / 5

ഓണം ബമ്പറിന്റെ പേരിലും ഇപ്പോള്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്. ഓണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ വഴിയെത്തുന്ന സന്ദേശങ്ങള്‍ സൂക്ഷിച്ചോളൂ. ടിക്കറ്റ് ഓണ്‍ലൈനായി ലഭിക്കില്ല എന്ന് എപ്പോഴും ഓര്‍മയില്‍ വെക്കുക. (TV9 Bharathvarsh Image)

5 / 5

സോഷ്യല്‍ മീഡിയയില്‍ വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ ആപ്പുകള്‍ വേറെ രീതിയില്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അരുത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള നമ്പറുകള്‍ മറ്റാര്‍ക്കും നല്‍കാതിരിക്കാനും ശ്രദ്ധിക്കാം. (TV9 Telegu Image)

Related Stories
Health Tips: സ്ട്രെസ് വര്‍ധിച്ചോ? നിയന്ത്രിക്കാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
Remove Sticky Labels: ഒട്ടിപ്പിടിച്ച സ്റ്റിക്കറുകൾ കളയാൻ ഇത്രയും എളുപ്പമോ? ചെയ്യേണ്ടത് ഇത്രമാത്രം
Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം
Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?-pg
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ