'അവര്‍ ജപ്പാനില്‍ പോയാല്‍ ഞങ്ങള്‍ മാലിയില്‍ പോകും'; അവധി ആഘോഷിച്ച് ദിയയും അശ്വിനും | Diya Krishnan and Aswin Ganesh shares pictures of celebrating their vacation in Maldives Malayalam news - Malayalam Tv9

Diya Krishna: ‘അവര്‍ ജപ്പാനില്‍ പോയാല്‍ ഞങ്ങള്‍ മാലിയില്‍ പോകും’; അവധി ആഘോഷിച്ച് ദിയയും അശ്വിനും

shiji-mk
Published: 

06 Apr 2025 20:39 PM

Diya Krishna and Aswin Ganesh's Maldives Trip: നടന്‍ കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മൂത്തമകള്‍ അഹാന സിനിമാ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ രണ്ടാമത്തെ മകള്‍ ദിയ ബിസിനസ് തിരക്കുകളിലാണ്. ഇഷാനിയും ഹന്‍സികയും പ്രേക്ഷകര്‍ക്ക് സുപരിചിതര്‍ തന്നെ.

1 / 5സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നതിലുപരി സ്വന്തമായൊരു ബിസിനസ് നടത്തി മുന്നോട്ട് പോകുകയാണ് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ. അമ്മയാകാന്‍ പോകുന്ന ദിയയുടെ വിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ കുഞ്ഞിന്റെ ജനനത്തിന് മുമ്പ് അവധി ആഘോഷിക്കുന്ന ദിയയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. (Image Credits: Instagram)

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നതിലുപരി സ്വന്തമായൊരു ബിസിനസ് നടത്തി മുന്നോട്ട് പോകുകയാണ് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ. അമ്മയാകാന്‍ പോകുന്ന ദിയയുടെ വിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ കുഞ്ഞിന്റെ ജനനത്തിന് മുമ്പ് അവധി ആഘോഷിക്കുന്ന ദിയയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. (Image Credits: Instagram)

2 / 5ഇത്തവണ ദിയയുടെ സഹോദരിമാരും അമ്മയും ജപ്പാനിലേക്കാണ് അവധി ആഘോഷിക്കാനായി പോയത്. ഒരുപാട് നാളായുള്ള ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ദിയയുടെ സഹോദരിമാര്‍.

ഇത്തവണ ദിയയുടെ സഹോദരിമാരും അമ്മയും ജപ്പാനിലേക്കാണ് അവധി ആഘോഷിക്കാനായി പോയത്. ഒരുപാട് നാളായുള്ള ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ദിയയുടെ സഹോദരിമാര്‍.

3 / 5

എന്നാല്‍ അത്രയേറെ ദൂരം യാത്ര ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ ദിയയും അശ്വിനും യാത്രയില്‍ നിന്നും പിന്മാറി. നിലവില്‍ ദിയയും അശ്വിനും മാലി ദ്വീപിലാണുള്ളത്.

4 / 5

ഇരുവരും യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ദിയ പങ്കുവെച്ചിട്ടുണ്ട്. ബിക്കിനി വേഷത്തില്‍ വയര്‍ പൂര്‍ണമായും കാണുന്ന വിധത്തിലാണ് ദിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബേബി മൂണ്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നു എന്നാണ് ദിയ പറയുന്നത്.

5 / 5

എന്നാല്‍ ദിയയുടെ ഫോട്ടോയ്ക്ക് താഴെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ് പരിഹസിച്ച് നിരവധി കമന്റുകളെത്തുന്നുണ്ട്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ യാത്രകള്‍ നടത്തുന്നത് ശരിയാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

അത്തിപ്പഴം കൊണ്ട് പല ഗുണങ്ങൾ, അറിയാം
സൺ ടാൻ മാറ്റാനുള്ള പൊടിക്കൈകൾ
എത്ര ശ്രമിച്ചാലും മാറില്ല, ഇത് നിങ്ങളുടെ വിധി
കുട്ടികൾ നിങ്ങളെ അനുസരിക്കുന്നില്ലേ? ശകാരിക്കരുത്, ചെയ്യേണ്ടത്