കുഞ്ഞിന് വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും; മരുമകൾക്ക് ഇഷ്ട ഭക്ഷണങ്ങൾ തയ്യാറാക്കി മീനമ്മ; ദിയ എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ആരാധകർ | diya krishna share a video of her husband aswin's family performed special poojas at the temple for the baby Malayalam news - Malayalam Tv9

Diya Krishna: കുഞ്ഞിന് വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും; മരുമകൾക്ക് ഇഷ്ട ഭക്ഷണങ്ങൾ തയ്യാറാക്കി മീനമ്മ; ദിയ എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ആരാധകർ

Published: 

13 Jan 2025 21:46 PM

Diya Krishna And Aswin Ganesh: ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം വീട്ടിലെത്തിയ ദിയയേയും അശ്വിനേയും പിടിച്ചിരുത്തി മീനമ്മ ദൃഷ്ടി ഉഴിയുന്നതും ദിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്ലോ​ഗ് വീഡിയോ വൈറലായതോടെ ദിയ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അശ്വിനെ പങ്കാളിയാക്കിയത് എന്നാണ് കമന്റുകൾ ഏറെയും

1 / 6കഴിഞ്ഞ ദിവസമാണ് താൻ ​ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയോ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവച്ചത്. മൂന്ന് മാസം വരെ ഇക്കാര്യം സർപ്രൈസ് ആക്ക് വെക്കാനായിരുന്നു പ്ലാൻ എന്നും എന്നാൽ അതിനു മുൻപ് തന്നെ പലരും  ഈ ‘വിശേഷം’ ഊഹിച്ചെന്നും പറഞ്ഞുകൊണ്ടായിരുന്നു ദിയ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.(​image credits: instagram)

കഴിഞ്ഞ ദിവസമാണ് താൻ ​ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയോ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവച്ചത്. മൂന്ന് മാസം വരെ ഇക്കാര്യം സർപ്രൈസ് ആക്ക് വെക്കാനായിരുന്നു പ്ലാൻ എന്നും എന്നാൽ അതിനു മുൻപ് തന്നെ പലരും ഈ ‘വിശേഷം’ ഊഹിച്ചെന്നും പറഞ്ഞുകൊണ്ടായിരുന്നു ദിയ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.(​image credits: instagram)

2 / 6

ഇതോടെ ജീവിതത്തിൽ ഏറ്റവും ആ​ഗ്രഹിച്ച ഘട്ടത്തിലൂടെയാണ് ദിയ കൃഷ്ണയുടെ യാത്രം. അതുകൊണ്ട് എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയക്കുന്നുണ്ട്. പ്ര​ഗ്നൻസി റിവീലിങ് ഫോട്ടോഷൂട്ടും അടുത്തിടെ ലണ്ടനിൽ പോയപ്പോൾ നടത്തിയതും ആരാധകരുമായി പങ്കുവച്ചിരുന്നു. (​image credits: instagram)

3 / 6

ഇപ്പോഴിതാ ഫസ്റ്റ് ട്രൈമെസ്റ്ററിൽ നടന്ന കുറച്ച് വിശേഷങ്ങൾ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദിയ. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. വ്ലോ​ഗ് ഇതിനോടകം വൈറലായി കഴിഞ്ഞു. അശ്വിന്റെ കുടുംബമാണ് വ്ലോ​ഗിൽ നിറഞ്ഞ് നിൽക്കുന്നത്. ​ഗർഭിണിയായ ദിയയ്ക്ക് വേണ്ടി കുടുംബം പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു.(​image credits: instagram)

4 / 6

അശ്വിന്റെ വീട്ടിൽ വച്ചാണ് ചടങ്ങുകൾ നടത്തിയത്. അശ്വിന്റെ കുടുംബം സ്ഥിരമായി പോകാറുള്ള ക്ഷേത്രത്തിലാണ് പൂജകൾ നടന്നത്. മരുമകൾക്ക് ഇഷ്ടമുള്ള പലഹാരം തയ്യാറാക്കി നൽകുന്ന മീനമ്മയേയും വീഡിയോയിൽ കാണാം. അതേസമയം ലൈറ്റ് പിങ്കും വൈറ്റും കലർന്ന കുർത്തയും പാന്റുമായിരുന്നു ദിയയുടെ വേഷം.(​image credits: instagram)

5 / 6

സാരി ധരിച്ച് വരാമായിരുന്നില്ലേയെന്ന് അമ്മയിയമ്മ ചോദിച്ചപ്പോൾ സാരി ഉടുക്കാൻ ബുദ്ധിമുട്ടാണെന്നും ചുരുദാർ പോലും ധരിക്കാൻ വിഷമിക്കുകയാണെന്നുമാണ് ദിയ പറഞ്ഞത്. പൂജ ചടങ്ങുകൾക്ക് പുറപ്പെടാനായി ഇറങ്ങിയ ദിയയ്ക്ക് അമ്മായിയമ്മ സിന്ദൂരം തൊട്ട് കൊടുക്കുന്നതും വീഡിയോയിൽ കാണാം. (​image credits: instagram)

6 / 6

ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം വീട്ടിലെത്തിയ ദിയയേയും അശ്വിനേയും പിടിച്ചിരുത്തി മീനമ്മ ദൃഷ്ടി ഉഴിയുന്നതും ദിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്ലോ​ഗ് വീഡിയോ വൈറലായതോടെ ദിയ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അശ്വിനെ പങ്കാളിയാക്കിയത് എന്നാണ് കമന്റുകൾ ഏറെയും.(​image credits: instagram)

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ