'അശ്വിൻ ഇത്രയധികം താഴ്മ കാണിക്കേണ്ട ആവശ്യമില്ല....'; ഇളയ സഹോദരിമാർക്കെതിരെ വന്ന കമൻ്റിന് ദിയയുടെ മാസ് മറുപടി | Diya Krishna respond against youtube video comments about her younger sisters, know about more Malayalam news - Malayalam Tv9

Diya Krishna: ‘അശ്വിൻ ഇത്രയധികം താഴ്മ കാണിക്കേണ്ട ആവശ്യമില്ല….’; ഇളയ സഹോദരിമാർക്കെതിരെ വന്ന കമൻ്റിന് ദിയയുടെ മാസ് മറുപടി

Published: 

01 Sep 2024 20:15 PM

Diya Krishna About Comments: ഇളയ സഹോദരമാരായ ഇഷാനിയുടേയും ഹൻസികയുടേയും അശ്വിനോടുള്ള പെരുമാറ്റത്തെ കുറിച്ചായിരുന്നു ഏറെയും കമന്റുകൾ. അഹാന കൃഷ്ണ ഒഴികെയുള്ള ദിയയുടെ സഹോദരിമാർ അശ്വിനെ പരിഗണിച്ചില്ല എന്നും അശ്വിനോട് സംസാരിക്കാൻ താത്പര്യപ്പെട്ടില്ലെന്നും ആളുകൾ കമന്റ് ചെയ്തത്.

1 / 7നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് വാർത്തകളുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ദിയയുടെ ബ്രൈഡൽ ഷവർ കഴിഞ്ഞ ദിവസമാണ് നടന്നത്. കുടുംബവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷത്തിലേക്ക് അപ്രതീക്ഷിതമായി പ്രതിശ്രുതവരൻ അശ്വിനുമെത്തിയിരുന്നു. (Image Credits: Instagram)

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് വാർത്തകളുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ദിയയുടെ ബ്രൈഡൽ ഷവർ കഴിഞ്ഞ ദിവസമാണ് നടന്നത്. കുടുംബവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷത്തിലേക്ക് അപ്രതീക്ഷിതമായി പ്രതിശ്രുതവരൻ അശ്വിനുമെത്തിയിരുന്നു. (Image Credits: Instagram)

2 / 7

ഇതിൻ്റെ വീഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങായിരുന്നു. എന്നാൽ വീഡിയോയ്ക്ക് താഴെ നിരവധി മോശം കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ദിയയുടെ ഇളയ സഹോദരമാരായ ഇഷാനിയുടേയും ഹൻസികയുടേയും അശ്വിനോടുള്ള പെരുമാറ്റത്തെ കുറിച്ചായിരുന്നു ഏറെയും കമന്റുകൾ. അഹാന കൃഷ്ണ ഒഴികെയുള്ള ദിയയുടെ സഹോദരിമാർ അശ്വിനെ പരിഗണിച്ചില്ല എന്നും അശ്വിനോട് സംസാരിക്കാൻ താത്പര്യപ്പെട്ടില്ലെന്നും ആളുകൾ കമന്റ് ചെയ്തത്. (Image Credits: Instagram)

3 / 7

'ഈ പരിപാടി മുഴുവൻ അഹാന കൊണ്ടുപോയി, സഹോദരിമാരോടുള്ള വാത്സല്യത്തോടൊപ്പം വരുന്നവരേയും വളരെ സന്തോഷത്തോടെ സ്വീകരിച്ചു, അവിടെ മറ്റു ചിലർ മാനസികമായി ആഘോഷത്തിൽ നിന്ന് മാറിനിൽക്കാനും സ്വന്തം വസ്ത്രധാരണത്തിലും അലങ്കാരങ്ങളിലും ശ്രദ്ധിച്ചു. എന്നാൽ അഹാന ഉത്തരവാദിത്വത്തോടെ പാർട്ടി നന്നായി നടത്തുന്നതിലാണ് ശ്രദ്ധിച്ചത്', (Image Credits: Instagram)

4 / 7

'അശ്വിൻ കേറി വന്ന് അവിടെ ഇരുന്നിട്ടുപോലും ഇഷാനി ഒരു വാക്ക് പോലും സംസാരിച്ചില്ല. എന്തിന് അശ്വിനെ കണ്ടഭാവം നടിക്കുകയും ചെയ്തില്ല, ഇത്ര മര്യാദയില്ലാതെ പെരുമാറുന്ന ഒരാളെ കണ്ടിട്ടില്ല', 'അശ്വിൻ ഇത്രയധികം താഴ്മ കാണിക്കേണ്ട ആവശ്യമില്ല' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ. (Image Credits: Instagram)

5 / 7

എന്നാൽ കമൻ്റുകൾക്ക് കിടിലൻ മറുപടിയാണ് ദിയ നൽകിയിരിക്കുന്നത്. അഹാനയും ഇഷാനിയുമാണ് ഈ പാർട്ടി സംഘടിപ്പിച്ചതെന്നും തന്റെ സഹോദരിമാർക്കെതിരെ നെഗറ്റീവ് കമന്റുമായി തന്റെ യൂട്യൂബ് ചാനലിലേക്ക് ആരും വരേണ്ടെന്നും ദിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. (Image Credits: Instagram)

6 / 7

'ഇഷാനിയും അമ്മുവുമാണ് (അഹാന) ഈ പരിപാടി മുഴുവൻ സംഘടിപ്പിച്ച് അശ്വിനെ അവിടേക്ക് ക്ഷണിച്ചത്. ആരെങ്കിലും അവരെ കുറിച്ച് മോശമായി എന്തെങ്കിലും പറയാൻ എന്റെ ചാനലിലേക്ക് വരണ്ട. അത്തരത്തിൽ കമന്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യാൻ ഞാൻ നിർബന്ധിതയാകും. വിഡ്ഢിത്തം കമന്റ് ചെയ്യുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കൂ.'-ദിയ പറഞ്ഞു. (Image Credits: Instagram)

7 / 7

സെപ്റ്റംബറിലാണ് ദിയയും അശ്വിനും തമ്മിലുള്ള വിവാഹം. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. നേരത്തെ വിവാഹത്തിന് അവതരിപ്പിക്കാനുള്ള നൃത്തം പരിശീലിക്കുന്ന വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. അഹാനയും ഹൻസികയും ഇഷാനിയുമാണ് നൃത്തച്ചുവടുകൾ പഠിപ്പിക്കുന്നത്. (Image Credits: Instagram)

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍