ദീപാവലിക്ക് പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റ് കൊടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ 4000 രൂപയിൽ താഴെ വരുന്ന ഗാഡ്ജറ്റുകൾ ആയാലോ? | Diwali gifts to buy for your family, check tech gadgets under Rs 4000 Malayalam news - Malayalam Tv9

Diwali Gifts: ദീപാവലിക്ക് പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റ് കൊടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ 4000 രൂപയിൽ താഴെ വരുന്ന ഗാഡ്ജറ്റുകൾ ആയാലോ?

Updated On: 

24 Oct 2024 15:09 PM

Diwali Gifts Ideas 2024: ദീപാവലിക്ക് പ്രിയപ്പെട്ടവർക്കായി നൽകാൻ കഴിയുന്ന, വില കുറഞ്ഞതും എന്നാൽ ഉപയോഗപ്രദവുമായ ചില ഗിഫ്റ്റുകൾ പരിചയപ്പെടാം.

1 / 6ദീപാവലി

ദീപാവലി മലയാളികളെ സംബന്ധിച്ച് അത്ര വലിയൊരു ആഘോഷമല്ല. എന്നാലും, നമ്മളിൽ ചിലരെങ്കിലും ദീപാവലിക്ക് പടക്കവും, മധുവരും എല്ലാം വാങ്ങി ആഘോഷിക്കാറുമുണ്ട്. എന്നാൽ, ഉത്തരേന്ത്യക്കാരെ സംബന്ധിച്ചടുത്തോളം, നമുക്ക് ഓണം പോലെയാണ് അവർക്ക് ദീപാവലി. ഇത്തവണ, ഒരു വ്യത്യാസത്തിന് നമുക്ക് പ്രിയപ്പെട്ടവർക്ക് ദീപാവലിക്ക് സമ്മാനങ്ങൾ കൊടുത്താലോ? ഗിഫ്റ്റ് കൊടുക്കാൻ തീരുമാനിച്ചെങ്കിൽ ഉപകാരമുള്ളത് തന്നെ കൊടുക്കണം. അതിനാൽ, 4000 രൂപയിൽ താഴെ വരുന്ന ചില ഗാഡ്ജറ്റ്സ് നോക്കാം. (Image Credits: Guido Dingemans, De Eindredactie/Getty Images Creative)

2 / 6

ഹണിവെൽ ട്രൂനോ U300 ബ്ലൂടൂത്ത് സ്പീക്കർ (Honeywell Trueno U300 Bluetooth Speaker): പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണ് ഹണിവെൽ ട്രൂനോ U300 ബ്ലൂടൂത്ത് സ്‌പീക്കർ. 4500 mAh ബാറ്ററിയുമായി വരുന്ന ഇവ, 13 മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കും. ഇത് ഡ്യുവൽ ബാസ് റേഡിയോകൾ, വൈവിധ്യമാർന്ന കണക്ടിവിറ്റി ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. 2298 രൂപയാണ് വില. (Social Media Image)

3 / 6

സ്പീഗെൻ 20000 mAh പവർ ബാങ്ക് (Spigen 20,000mAh Power Bank): ഈയൊരു കാലഘട്ടത്തിൽ സ്‍മാർട്ട്ഫോൺ ഉപയോഗിക്കാത്തവരായി വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാവുകയുള്ളു. അതുകൊണ്ട് തന്നെ, ഫോൺ ഉപയോഗിക്കുന്നവർക്ക് പവർ ബാങ്കും വളരെ അത്യാവശ്യമാണ്. ഇതുണ്ടെങ്കിൽ പിന്നെ യാത്ര ചെയ്യുമ്പോഴും മറ്റും പ്ലഗ് അന്വേഷിച്ച് പോകേണ്ട കാര്യമില്ലലോ. 30 വാട്സ് ഔട്ട്പുട്ടോട് കൂടെ വരുന്ന ഈ പവർ ബാങ്കിന് ഐഫോൺ 14 പ്രൊ അഞ്ച് തവണ വരെ ചാർജ് ചെയ്യാൻ കഴിയും. പ്രീമിയം അലോയ് മെറ്റീരിയൽ ഉപയോഗിച്ചാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു മണിക്കൂറിൽ 94% വരെ ചാർജ് കേറും. ഇതിന്റെ വില 2,348 രൂപയാണ്. (Social Media Image)

4 / 6

ക്രോസ്ബീറ്റ്‌സ് നെക്സസ് ചാറ്റ്-ജിപിടി പവേർഡ് സ്‍മാർട്ട് വാച്ച് (CrossBeats Nexus ChatGPT-Powered Smartwatch): ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന എല്ലാം ഇന്നൊരു സ്‍മാർട്ട് വാച്ച് കൊണ്ട് ചെയ്യാൻ കഴിയുന്നു. കൊണ്ട് നടക്കാനുള്ള ബുദ്ധിമുട്ടും കുറഞ്ഞുകിട്ടും. അതും ചാറ്റ്ജിപിടി ഫീച്ചർ ചെയ്യുന്ന വാച്ചാണെങ്കിൽ ഉപയോഗം എടുത്ത് പറയേണ്ട ആവശ്യമില്ലലോ. ക്രോസ്ബീറ്റ്‌സ് നെക്സസ് ചാറ്റ്-ജിപിടി പവേർഡ് സ്‍മാർട്ട് വാച്ച് 2.01 അമോൾഡ് ഡിസ്പ്ലേ ഫീച്ചറുമായാണ് വരുന്നത്. ആറ് ദിവസം വരെ നിലനിൽക്കുന്ന ബാറ്ററി, ബ്ലൂട്ടൂത്ത് കോളിങ്, ജിപിഎസ് നാവിഗേഷൻ, ഇ-ബുക്ക് റീഡർ തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുന്നു. ഇതിന്റെ വില 3,599 രൂപയാണ്. (Social Media Image)

5 / 6

ഫ്രോൻടെക് ഡ്രാഗൺ വാരിയർ ഗെയിമിംഗ് കോംബോ (Frontech Dragon Warrior Gaming Combo): ഇന്ന് യുവാക്കളിൽ ഭൂരിഭാഗം പേരും നേരിടുന്നൊരു പ്രശ്നമാണ് വിഷാദം. സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കാൻ ഒരു പരിധിവരെ ഗെയിമുകൾ സഹായിക്കും. അതിനാൽ, ഗെയിമാർമാരെ സംബന്ധിച്ചടുത്തോളം കിട്ടാവുന്ന ഏറ്റവും നല്ല ഗിഫ്റ്റായിരിക്കും ഈ ഗെയിമിംഗ് കോംബോ. ഇതിൽ RGB LED കീബോർഡ്, 1000-ഡിപി ഗെയിമിങ് മൗസ്, ഡ്യൂറബിൾ മൗസ്പാഡ്, ഹെഡ്സെറ്റ് എന്നിവ അടങ്ങുന്നു. കിടിലൻ ഓഡിയോയ്‌ക്കൊപ്പം ഗെയിമിംഗ് അനുഭവം ആഴത്തിലുള്ളതാക്കുന്നു. 1451 രൂപയാണ് വില. (Social Media Image)

6 / 6

വെൽക്കോ ഡ്രോൺ വിത്ത് 4K ക്യാമറ (Welko Drone With 4K Camera): ഇത് റീൽസിന്റെയും ഷോട്ട്സിന്റെയും കാലമാണല്ലോ. വീഡിയോകൾക്കായി നമുക്ക് തന്നെ ഏരിയൽ ഷോട്ടുകളും മറ്റും എടുക്കാൻ കഴിഞ്ഞാൽ അത് നല്ലതല്ലേ. അതിന് ഉപകരിക്കുന്ന ഒന്നാണ് 4K ക്യാമറയോട് കൂടി വരുന്ന വെൽക്കോ ഡ്രോൺ. തടസ്സം കൂടാതെ അതിശയകരമായ ഏരിയൽ ഷോട്ടുകൾ പകർത്താൻ ഇവ സഹായിക്കും. 360 ഡിഗ്രി, ഫ്ലിപ്പ് തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുന്നു. 25 മിനിറ്റ് വരെ ബാറ്ററി ലൈഫും ഇവ വാഗ്ദാനം ചെയ്യുന്നു. 188 ഗ്രാമിൽ താഴെ ഭാരം വരുന്ന ഈ കോംപാക്ട് ഡ്രോണിന്റെ വില 3,999 രൂപയാണ്. (Social Media Image)

ധൈര്യമായി കടുപ്പത്തിൽ കാപ്പിയും ചായയും കുടിച്ചോളൂ....
ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ
​ഗുണം കൂടുതലുള്ളത് മുട്ടയുടെ മഞ്ഞയ്ക്കോ വെള്ളയ്ക്കോ?
കാബേജിന്റെ പ്രത്യേക മണത്തിന്റെ കാരണം അറിയാമോ?