ഇത് തനി നാടൻ ബാർബി! ദീപാവലി പ്രമാണിച്ച് ഇന്ത്യൻ വസ്ത്രം ധരിച്ച ബാർബി പാവകൾ വിപണിയിൽ | Diwali Barbie in Midnight Blue Lehenga Designed by Fashion Designer Anita Dongre is Now Trending Malayalam news - Malayalam Tv9

Diwali Barbie: ഇത് തനി നാടൻ ബാർബി! ദീപാവലി പ്രമാണിച്ച് ഇന്ത്യൻ വസ്ത്രം ധരിച്ച ബാർബി പാവകൾ വിപണിയിൽ

Updated On: 

21 Oct 2024 12:31 PM

Diwali Barbie in Midnight Blue Lehenga: ഇന്ത്യക്കാരിയായ അനിതാ ഡോംഗ്രെ എന്ന ഫാഷൻ ഡിസൈനറാണ് ദീപാവലി ബാർബിയുടെ വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

1 / 5ദീപാവലിക്ക് ഇന്ത്യൻ വസ്ത്രമണിഞ്ഞ് പൊട്ടുംതൊട്ട് ഒരുങ്ങി എത്തിയിരിക്കുകയാണ് ബാർബി. ബാർബിയുടെ നിർമാതാക്കളായ അമേരിക്കൻ കമ്പനി മാറ്റലും ഇന്ത്യൻ ഫാഷൻ ഡിസൈനറായ അനിത ഡോംഗ്രയും ചേർന്നാണ് ദീപാവലി ബാർബിയെ വിപണിയിൽ എത്തിച്ചത്. (Image Courtesy: Anita Dongre Instagram)

ദീപാവലിക്ക് ഇന്ത്യൻ വസ്ത്രമണിഞ്ഞ് പൊട്ടുംതൊട്ട് ഒരുങ്ങി എത്തിയിരിക്കുകയാണ് ബാർബി. ബാർബിയുടെ നിർമാതാക്കളായ അമേരിക്കൻ കമ്പനി മാറ്റലും ഇന്ത്യൻ ഫാഷൻ ഡിസൈനറായ അനിത ഡോംഗ്രയും ചേർന്നാണ് ദീപാവലി ബാർബിയെ വിപണിയിൽ എത്തിച്ചത്. (Image Courtesy: Anita Dongre Instagram)

2 / 5

ദീപാവലി പ്രമാണിച്ച് നീലനിറത്തിലുള്ള 'മൂൺലൈറ്റ് ബ്ലൂം ലഹങ്ക'യിലാണ് ബാർബി എത്തിയിരിക്കുന്നത്. കരുത്തും സൗന്ദര്യവും പ്രതിഫലിക്കുന്ന രീതിയിലാണ് പാവയുടെ രൂപകൽപ്പന. ആദ്യമായാണ് മാറ്റൽ കമ്പനി ഇത്തരത്തിലൊരു ദീപാവലി ബാർബിയെ അവതരിപ്പിക്കുന്നത്. (Image Courtesy: Anita Dongre Instagram)

3 / 5

സ്വർണ നിറത്തിലുള്ള വളകളും, കമ്മലുകളുമാണ് ബാർബി അണിഞ്ഞിരിക്കുന്നത്. ഈ സ്വർണ നിറം ദീപാവലിയുടെ ശോഭയെയാണ് പ്രതിഫലിപ്പിക്കുന്നത്. ബാർബി ധരിച്ചിരിക്കുന്ന ഹൈഹീൽ ചെരുപ്പുകളും ഇതേ നിറത്തിലുള്ളതാണ്. (Image Courtesy: Anita Dongre Instagram)

4 / 5

മുംബൈയിലെ മഹാരാഷ്ട്രയിൽ ജനിച്ച അനിതാ ഡോംഗ്രെ എന്ന ഫാഷൻ ഡിസൈനറാണ് ബാർബിയുടെ വസ്ത്രം രൂപകൽപ്പന ചെയ്തത്. ഭാരതീയ സംസ്കാരത്തെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അനിത. ഹിലരി ക്ലിന്റൺ, പ്രിയങ്ക ചോപ്ര, ബിയോൺസ്, കേറ്റ് മിഡിൽട്ടൺ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾക്ക് ഇവർ വസ്ത്രം രൂപകൽപ്പന ചെയ്തിട്ടുണ്ട്. 'ഹൗസ് ഓഫ് അനിത ഡോംഗ്രെ' എന്ന ഫാഷൻ ഹൗസിന്റെ ഉടമസ്ഥ കൂടിയാണ് അനിത. (Image Courtesy: Anita Dongre Instagram)

5 / 5

ദീപാവലി ബാർബിക്ക് സാരിയും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ഒരുപാട് ചർച്ചകൾക്കൊടുവിൽ ലെഹങ്ക മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പത്തോളം ഡിസൈനുകളിൽ നിന്നുമാണ് അവസാനം 'മൂൺലൈറ്റ് ബ്ലൂ ലെഹെങ്ക' തിരഞ്ഞെടുത്തത്. നിലവിൽ വിപണിയിലുള്ള ലിമിറ്റഡ് എഡിഷൻ ദീപാവലി ബാർബി, അവയുടെ വസ്ത്രത്തിന്റെ അതെ നിറമുള്ള ഒരു വലിയ പെട്ടിയോടുകൂടിയാണ് വരുന്നത്. (Image Courtesy: Anita Dongre Instagram)

Related Stories
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു