മിഥുൻ മാനുവൽ തോമസിൻ്റേതാണ് ടർബോയുടെ തിരക്കഥ. കൂടാതെ മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രംകൂടിയാണിത്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 70 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് കണക്ക്. രാജ് ബി ഷെട്ടി, സുനിൽ, കബീർ ദുഹാൻ സിംഗ്, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, ശബരീഷ് വർമ്മ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തിയിരിക്കുന്നത്. (Image Credits: Social Media)