ഡല്‍ഹി തിരഞ്ഞെടുപ്പ്; ഓരോ പാര്‍ട്ടികളും എത്ര ശതമാനം വോട്ടുകള്‍ നേടി? മലയാളി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയത് എത്ര? അറിയാം | Delhi election result 2025, What percentage of votes did each party get, Details here Malayalam news - Malayalam Tv9

Delhi election result 2025: ഡല്‍ഹി തിരഞ്ഞെടുപ്പ്; ഓരോ പാര്‍ട്ടികളും എത്ര ശതമാനം വോട്ടുകള്‍ നേടി? മലയാളി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയത് എത്ര? അറിയാം

jayadevan-am
Published: 

09 Feb 2025 11:32 AM

Delhi Election Vote Share 2025 : 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തി. തുടര്‍വിജയങ്ങള്‍ മോഹിച്ച് ഇറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് നേടാനായത് 26 വോട്ടുകള്‍ മാത്രം. കോണ്‍ഗ്രസിന് അടിപതറി. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഫലം. ഓരോ പാര്‍ട്ടികളും നേടിയ വോട്ടിങ് ശതമാനം എത്ര?

1 / 5ഒടുവില്‍ ഡല്‍ഹി തിരഞ്ഞെടുപ്പിന് പര്യവസാനമായി. 48 സീറ്റുകളെന്ന തകര്‍പ്പന്‍ നേട്ടത്തോടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തി. തുടര്‍വിജയങ്ങള്‍ മോഹിച്ച് ഇറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് നേടാനായത് 26 വോട്ടുകള്‍ മാത്രം. കോണ്‍ഗ്രസിന് അടിപതറി. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഫലം പുറത്തുവന്നത് (Image Credits : PTI)

ഒടുവില്‍ ഡല്‍ഹി തിരഞ്ഞെടുപ്പിന് പര്യവസാനമായി. 48 സീറ്റുകളെന്ന തകര്‍പ്പന്‍ നേട്ടത്തോടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തി. തുടര്‍വിജയങ്ങള്‍ മോഹിച്ച് ഇറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് നേടാനായത് 26 വോട്ടുകള്‍ മാത്രം. കോണ്‍ഗ്രസിന് അടിപതറി. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഫലം പുറത്തുവന്നത് (Image Credits : PTI)

2 / 5ഓരോ പാര്‍ട്ടികളും നേടിയ വോട്ടിങ് ശതമാനം എത്രയെന്ന് നോക്കാം. 45.56 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. ആം ആദ്മി പാര്‍ട്ടി 43.57 ശതമാനം വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് നേടിയത് 6.34 ശതമാനം വോട്ടുകള്‍. സിപിഐയ്ക്ക് 0.02 ശതമാനം വോട്ടുകള്‍ കിട്ടി. സിപിഎമ്മിന് കിട്ടിയത് 0.01 ശതമാനം വോട്ടുകള്‍ മാത്രം (Image Credits : PTI)

ഓരോ പാര്‍ട്ടികളും നേടിയ വോട്ടിങ് ശതമാനം എത്രയെന്ന് നോക്കാം. 45.56 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. ആം ആദ്മി പാര്‍ട്ടി 43.57 ശതമാനം വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് നേടിയത് 6.34 ശതമാനം വോട്ടുകള്‍. സിപിഐയ്ക്ക് 0.02 ശതമാനം വോട്ടുകള്‍ കിട്ടി. സിപിഎമ്മിന് കിട്ടിയത് 0.01 ശതമാനം വോട്ടുകള്‍ മാത്രം (Image Credits : PTI)

3 / 5 എഐഎംഐഎമ്മിന് 0.77 ശതമാനം വോട്ടുകളാണ് കിട്ടിയത്. 0.58 ശതമാനം വോട്ടുകളാണ് ബിഎസ്പിയുടെ സമ്പാദ്യം. 1.06 ശതമാനം വോട്ടുകള്‍ ജെഡിയു കൊണ്ടുപോയി. 0.53 ശതമാനം വോട്ടുകളാണ് എല്‍ജെപിആര്‍വിക്ക് കിട്ടിയത്. എന്‍സിപിക്ക് 0.06 ശതമാനം വോട്ടുകള്‍ നേടാനായി. നോട്ടയ്ക്ക് മാത്രം 0.57 ശതമാനം വോട്ടുകള്‍ ലഭിച്ചു (Image Credits : PTI)

എഐഎംഐഎമ്മിന് 0.77 ശതമാനം വോട്ടുകളാണ് കിട്ടിയത്. 0.58 ശതമാനം വോട്ടുകളാണ് ബിഎസ്പിയുടെ സമ്പാദ്യം. 1.06 ശതമാനം വോട്ടുകള്‍ ജെഡിയു കൊണ്ടുപോയി. 0.53 ശതമാനം വോട്ടുകളാണ് എല്‍ജെപിആര്‍വിക്ക് കിട്ടിയത്. എന്‍സിപിക്ക് 0.06 ശതമാനം വോട്ടുകള്‍ നേടാനായി. നോട്ടയ്ക്ക് മാത്രം 0.57 ശതമാനം വോട്ടുകള്‍ ലഭിച്ചു (Image Credits : PTI)

4 / 5

0.01 ശതമാനം വോട്ടുകളാണ് ആര്‍എഎസ്എല്‍ജെപിക്ക് കിട്ടിയത്. മറ്റുള്ളവര്‍ക്ക് 0.93 ശതമാനം വോട്ടുകള്‍ ലഭിച്ചു. ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ (എംഎല്‍) (എല്‍) എന്നീ പാര്‍ട്ടികള്‍ക്ക് പൂജ്യം ശതമാനമാണ് കിട്ടിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ കാണുന്നു (Image Credits : PTI)

5 / 5

രണ്ട് മലയാളികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ദ്വാരക ജനറല്‍ 33ല്‍ പീപ്പിള്‍സ് ഗ്രീന്‍ പാര്‍ട്ടിയുടെ ജി. തുളസീധരനും, വികാസ്പുരിയില്‍ സിപിഐയുടെ ഷിജോ വര്‍ഗീസ് കുര്യനും. തുളസീധരന് കിട്ടിയത് 58 വോട്ടുകള്‍ മാത്രം. 687 വോട്ടുകള്‍ നേടിയ ഷിജോ വികാസ്പുരിയില്‍ നാലാമതെത്തി (Image Credits : PTI)

വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കല്ലേ! നല്ലതല്ല
അമിതമായാൽ ഗ്രീൻ ടീയും ആപത്ത്! കുടിക്കേണ്ടത് ഇത്രമാത്രം