ജീരക വെള്ളമോ ചിയയോ..! ചർമ്മ സംരക്ഷണത്തിന് ഏതാണ് നല്ലത്? | cumin seeds or Chia water, Which is better for your skin Malayalam news - Malayalam Tv9

Jeera vs Chia water: ജീരക വെള്ളമോ ചിയയോ..! ചർമ്മ സംരക്ഷണത്തിന് ഏതാണ് നല്ലത്?

Published: 

20 Jan 2025 14:27 PM

Cumin Seeds Or Chia Water Is Better: തിളക്കമുള്ളതും മൃദുവായതുമായ ചർമ്മത്തിനെ നശിപ്പിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കാൻ ഇവയ്ക്ക് കഴിയും. രണ്ട് സ്പൂൺ ജീരകം ചേർത്ത വെള്ളം രാവിലെ കുടിക്കുന്നത് നിങ്ങളിൽ ഈ മാറ്റം കൊണ്ടുവരുന്നു. ആന്റിഓക്‌സിഡന്റുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ചിയ വിത്തുകൾ. ഇതിൽ അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു.

1 / 5 ജീരകവും ചിയ വിത്തും ആരോ​ഗ്യത്തിന് ​ഗുണകരമായവയാണ്. ഇവ രണ്ടും ചർമ്മത്തിനും ഗുണങ്ങൾ നൽകുന്നുണ്ടെന്ന് നമ്മളിൽ പലർക്കും അറിയുകയില്ല. എന്നാൽ ഇവയിൽ ഏതാണ് ചർമ്മത്തിന് ഏറ്റവും നല്ലതെന്ന് നോക്കാം.

ജീരകവും ചിയ വിത്തും ആരോ​ഗ്യത്തിന് ​ഗുണകരമായവയാണ്. ഇവ രണ്ടും ചർമ്മത്തിനും ഗുണങ്ങൾ നൽകുന്നുണ്ടെന്ന് നമ്മളിൽ പലർക്കും അറിയുകയില്ല. എന്നാൽ ഇവയിൽ ഏതാണ് ചർമ്മത്തിന് ഏറ്റവും നല്ലതെന്ന് നോക്കാം.

2 / 5

ജീരക വെള്ളത്തിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ആരോഗ്യകരമായ ധാതുക്കളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു.

3 / 5

തിളക്കമുള്ളതും മൃദുവായതുമായ ചർമ്മത്തിനെ നശിപ്പിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കാൻ ഇവയ്ക്ക് കഴിയും. രണ്ട് സ്പൂൺ ജീരകം ചേർത്ത വെള്ളം രാവിലെ കുടിക്കുന്നത് നിങ്ങളിൽ ഈ മാറ്റം കൊണ്ടുവരുന്നു.

4 / 5

ആന്റിഓക്‌സിഡന്റുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ചിയ വിത്തുകൾ. ഇതിൽ അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു. കൂടാതെ പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് ചർമ്മത്തെ കൂടുതൽ സംരക്ഷിക്കുന്നു.

5 / 5

ചിയ വിത്തുകൾ നമ്മുടെ ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളും ചുളിവുകളും മറ്റ് പ്രശ്നങ്ങളും കുറയ്ക്കുകയും ചെയ്യുന്നു.

Related Stories
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?