കളിയിൽ മാത്രമല്ല, ഫിറ്റ്‌നസിലും സഞ്ജു വേറെ ലെവൽ: ഭക്ഷണ ക്രമവും വ്യായാമവും ഇങ്ങനെ | Cricket player Sanju Samson Fitness Secret, know about his diet plan and work out Malayalam news - Malayalam Tv9

Sanju Samson Fitness Secret: കളിയിൽ മാത്രമല്ല, ഫിറ്റ്‌നസിലും സഞ്ജു വേറെ ലെവൽ: ഭക്ഷണ ക്രമവും വ്യായാമവും ഇങ്ങനെ

Published: 

10 Nov 2024 19:46 PM

Know Sanju Samson Fitness Secret: പ്രധാനമായും ലോവർ ബോഡിക്കും ബാക്കിനുമാണ് സഞ്ജു ജിമ്മിൽ കൂടുതൽ പരിശീലനം നൽകുന്നത്. ശരീരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഭാഗങ്ങളായതിനാൽ ഇതിന്റെ കരുത്ത് വർധിപ്പിക്കുന്നതിന് സഞ്ജു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. വിരാട് കോലിയുടെ അതേ പരിശീലന രീതികൾ തന്നെയാണ് സഞ്ജുവും പിന്തുടരാൻ ശ്രമിക്കുന്നത്.

1 / 5ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളീ സാന്നിധ്യമാണ് സഞ്ജു സാംസൺ. ശ്രീശാന്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി പേരെടുക്കാൻ സാധിച്ച ഏക താരമാണ് സഞ്ജു സാംസൺ. അതിനാൽ തന്നെ ഇന്ന് വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്.  ക്രിക്കറ്റ് താരമെന്ന നിലയിൽ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നൽകുന്ന താരമാണ് സഞ്ജു. ഭക്ഷണ ക്രമത്തിലും വ്യായാസമത്തിലുമെല്ലാം കൃത്യമായ ചിട്ട പാല്ക്കുന്നയാളാണ്. (Image Credits: Instagram)

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളീ സാന്നിധ്യമാണ് സഞ്ജു സാംസൺ. ശ്രീശാന്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി പേരെടുക്കാൻ സാധിച്ച ഏക താരമാണ് സഞ്ജു സാംസൺ. അതിനാൽ തന്നെ ഇന്ന് വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. ക്രിക്കറ്റ് താരമെന്ന നിലയിൽ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നൽകുന്ന താരമാണ് സഞ്ജു. ഭക്ഷണ ക്രമത്തിലും വ്യായാസമത്തിലുമെല്ലാം കൃത്യമായ ചിട്ട പാല്ക്കുന്നയാളാണ്. (Image Credits: Instagram)

2 / 5

നിത്യവും പരിശീലനം നടത്തുന്ന താരമെന്ന നിലയിൽ ചിട്ടയായ ഭക്ഷണ ക്രമമാണ് സഞ്ജുവിനുള്ളത്. രാവിലെ ബദാമും പിസ്തയും ഈന്തപ്പഴവും പാലുമാണ് സഞ്ജുവിൻ്റെ ആഹാരശൈലി. പിന്നീട് സഞ്ജു പരിശീലനം ആരംഭിക്കും. ജിമ്മിൽ ഒരു മണിക്കൂറോളം അദ്ദേഹം പരിശീലനം നടത്തും. (Image Credits: Instagram)

3 / 5

പ്രധാനമായും ലോവർ ബോഡിക്കും ബാക്കിനുമാണ് സഞ്ജു ജിമ്മിൽ കൂടുതൽ പരിശീലനം നൽകുന്നത്. ശരീരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഭാഗങ്ങളായതിനാൽ ഇതിന്റെ കരുത്ത് വർധിപ്പിക്കുന്നതിന് സഞ്ജു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. വിരാട് കോലിയുടെ അതേ പരിശീലന രീതികൾ തന്നെയാണ് സഞ്ജുവും പിന്തുടരാൻ ശ്രമിക്കുന്നത്. (Image Credits: Instagram)

4 / 5

സഞ്ജുവിന്റെ ഇഷ്ട വിഭവങ്ങളിലൊന്നാണ് കപ്പയും മീനും. എന്നാൽ ഫിറ്റ്‌നസ് നിലനിർത്തേണ്ടത് ആവശ്യമായതിനാൽ ഇത് അധികം കഴിക്കാറില്ലെന്നാണ് താരം പറയുന്നത്. കെറ്റ്ൽബെൽ ലെഞ്ചസ്, ഡെഡ്‌ലിഫ്റ്റ്‌സ്, സ്‌ക്വാറ്റ്‌സ് എന്നീ വ്യായാമ മുറകളാണ് സഞ്ജു ജിമ്മിൽ ചെയ്യാറുള്ളത്.(Image Credits: Instagram)

5 / 5

ശരീരത്തിന്റെ മുകൾഭാഗം കൂടുൽ ദൃഢമാക്കുന്നതിനായി ഇരുന്നു കൊണ്ടുള്ള ലാറ്റ് പുൾ ഡൗൺ, ഇൻക്ലൈൻ ബെഞ്ച് പ്രെസ്, ബൈസപ്പ് കേൾസ് എന്നീ വ്യായാമ മുറകളാണ് സഞ്ജു പ്രാധാന്യം കൊടുക്കുന്നത്. 2020ലെ ലോക്ക്ഡൗൺ കാലത്തു ക്രിക്കറ്റ് മൽസരങ്ങൾ പൂർണമായി നിലച്ച സമയങ്ങളിൽ ഏഴ്- എട്ട് മണിക്കൂറിലധികം അദ്ദേഹം ജിമ്മിൽ ചെലവഴിച്ചിരുന്നു. (Image Credits: Instagram)

Related Stories
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു