പരിക്കേറ്റ് പൊട്ടിക്കരഞ്ഞ് മെസി; കോപ്പയിലെ നാടകീയ നിമിഷങ്ങൾ | Copa America Lionel Messi Injury Crying Images vs Columbia In The Final Malayalam news - Malayalam Tv9

Copa America 2024: പരിക്കേറ്റ് പൊട്ടിക്കരഞ്ഞ് മെസി; കോപ്പയിലെ നാടകീയ നിമിഷങ്ങൾ

Published: 

15 Jul 2024 15:25 PM

Copa America Lionel Messi Injury : കൊളംബിയക്കെതിരായ കോപ്പ അമേരിക്കയിൽ പരിക്കേറ്റ് പുറത്തുപോയ മെസി സങ്കടം സഹിക്കവയ്യാതെ കരയുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒടുവിൽ അധികസമയത്ത് ലൗത്താരോ മാർട്ടിനസ് നേടിയ ഗോളിൽ മെസി തുടർച്ചയായ രണ്ടാം തവണ കോപ്പ നേടിയത് കാവ്യനീതിയായി

1 / 5തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ടൂർണമെൻ്റ് അർജൻ്റീന സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജൻ്റീന വീഴ്ത്തിയത്. അധികസമയത്തിലേക്ക് നീണ്ട മത്സരത്തിൽ പകരക്കാരനായി എത്തിയ ലൗത്താരോ മാർട്ടിനസാണ് നിർണായക ഗോൾ നേടിയത്.

തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ടൂർണമെൻ്റ് അർജൻ്റീന സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജൻ്റീന വീഴ്ത്തിയത്. അധികസമയത്തിലേക്ക് നീണ്ട മത്സരത്തിൽ പകരക്കാരനായി എത്തിയ ലൗത്താരോ മാർട്ടിനസാണ് നിർണായക ഗോൾ നേടിയത്.

2 / 5

അർജൻ്റൈൻ വിജയഗാഥ കണ്ട കലാശപ്പോരിൽ ഇതിഹാസതാരം ലയണൽ മെസി നിറഞ്ഞുകളിച്ചെങ്കിലും 66ആം മിനിട്ടിൽ താരത്തിന് കളം വിടേണ്ടിവന്നു. കണ്ണങ്കാലില് പരിക്കേറ്റ് ഗ്രൗണ്ടിൽ വീണ മെസി കരഞ്ഞുകൊണ്ടാണ് മടങ്ങിയത്. താരം ബൂട്ട് വലിച്ചെറിയുന്നതും കാണാമായിരുന്നു. നിക്കോളാസ് ഗോൺസാലസാണ് മെസിക്ക് പകരം കളത്തിലിറങ്ങിയത്.

3 / 5

പന്തിനുപിന്നാലെ ഓടുന്നതിനിടെ കാല് തെന്നിവീണ മെസി മെഡിക്കലിനെ വിളിച്ചെങ്കിലും തുടർന്ന് കളിക്കാനാവില്ലെന്ന് മെഡിക്കൽ ടീം അറിയിച്ചു. ഇതോടെ നിർബന്ധിതമായ കളം വിടേണ്ടിവന്നു താരത്തിന്. കണ്ണങ്കാലിൽ ഐസ് പാക്ക് വച്ച് ഡഗൗട്ടിലിരുന്ന് കരയുന്ന മെസിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

4 / 5

പരിക്കേൽക്കുന്നതിന് മുൻപും മെസി പലതവണ ഗ്രൗണ്ടിൽ വേദന കൊണ്ട് അസ്വസ്ഥനായിരുന്നു. ഇടയ്ക്ക് കൊളംബിയൻ താരം സാൻ്റിയാഗോ അരിയാസുമായി കൂട്ടിയിടിച്ചപ്പോൾ താരം വേദനകൊണ്ട് പുളഞ്ഞു. ഇതിന് പിന്നാലെയാണ് താരം വേദന സഹിക്കാനാവാതെ മടങ്ങിയത്. ടൂർണമെൻ്റിലുടനീളം പരിക്കേറ്റ കാലുമായാണ് മെസി കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കളിക്കാൻ താരത്തിന് സാധിച്ചതുമില്ല.

5 / 5

കഴിഞ്ഞ കോപ്പ അമേരിക്ക, ലോകകപ്പ്, ഇക്കൊല്ലത്തെ കോപ്പ എന്നിങ്ങനെ പരമാവധി കിരീടങ്ങൾ നേടിക്കൊണ്ടാണ് ഇതിഹാസ താരം കരിയറിൻ്റെ അവസാനത്തിലേക്ക് കടക്കുന്നത്. ഇതോടെ ടീം ട്രോഫികൾ ഇല്ലെന്ന വിമർശനങ്ങളുടെ മുനയും താരം ഒടിച്ചു.

Related Stories
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
BTS Jhope Solo Tour: ഒടുവിൽ ‘ബിടിഎസ് ഇയർ’ എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ
Hair Care Tips: മുടികൊഴിച്ചില്‍ പമ്പകടക്കും! കറിവേപ്പില ഉണ്ടെങ്കിലും എല്ലാം നിസാരം
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍